Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ.എസ്.എസ്,യു.എസ്.എസ്.സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികളെ അനുമോദിച്ചു

26 Jul 2024 06:41 IST

Enlight Media

Share News :

ആരാമ്പ്രം: 2023-24 അധ്യയനവർഷം ആരാമ്പ്രം ജി.എം.യു.പി. സ്കൂളിൽ നിന്നും എൽ.എസ്.എസ്,യു.എസ്.എസ്.സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സന്തോഷ് മാസ്റ്റർ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഉപഹാരവും കാഷ് അവാർഡും വിതരണം ചെയ്തു.വാർഡ്മെമ്പർ പുറ്റാൾ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.സി.പി. അബ്ദുൽഖാദർ സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികൾക്കുള്ള യൂണിഫോം വിതരണം നടത്തി.

വാർഡ്മെമ്പർ സോഷ്മ സുർജിത്ത്,പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് ഷാഫി,മുൻ പ്രധാനാധ്യാപകരായിരുന്ന മോഹൻദാസ്, അബ്ദുൽ അസീസ്, എന്നിവരും സജീവൻ, ശുക്കൂർകോണിക്കൽ, ഷൈലജ , റഹിയ, ജബ്ബാർ, കാദർ മാസ്റ്റർ, ആബിദ, ജയപ്രകാശ്,ശാക്കിറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഹെഡ്മാസ്റ്റർ ജാഫർ സാദിഖ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News