Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഉത്രാട പുലരിയിൽ ദേവിക്ക് കാഴ്ച്ചക്കുല സമർപ്പിക്കുന്ന വഴിപാട് നടന്നു

14 Sep 2024 11:49 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഉത്രാട പുലരിയിൽ ദേവിക്ക് കാഴ്ച്ചക്കുല സമർപ്പിക്കുന്ന വഴിപാട് നടന്നു.ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി ദേവിക്ക് ആദ്യ കാഴ്ച്ചക്കുല സമർപ്പിച്ചു.തുടർന്ന്‌ ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി കെ.എം.ഷാജി,മാതൃസമിതിക്ക് വേണ്ടി കോഴിക്കുളങ്ങര ധ്യായന്തി ടീച്ചർ,ഡോ.സൂര്യ രാമചന്ദ്രൻ,മറ്റും ഗിരീഷ് തയ്യിൽ,ജയൻ ചെഞ്ചേരി,നാരായണൻകുട്ടി,ക്ഷേത്രോ ത്സവാഘോഷ കമ്മിറ്റിക്ക്  വേണ്ടി സുരേഷ്ബാബു,അരുൺ,ലോഹിതാക്ഷൻ,മഹേഷ്‌,സേതുമാധവൻ തുടങ്ങിയവർ കാഴ്ച്ചക്കുലകൾ സമർപ്പിച്ചു.ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സെക്രട്ടറി എ.ആർ.ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി,ട്രഷറർ കെ.ബി.പ്രേമൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News