Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലകൾ: SDPI കുന്ദമംഗലം മണ്ഡലം കമ്മറ്റി നാളെ മാവൂരിൽ പ്രതിഷേധം സംഘടിപ്പിക്കും

05 Jul 2024 18:01 IST

enlight media

Share News :

കുന്ദമംഗലം : ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലകൾക്കെതിരേ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി രാജ്യ വ്യാപകമായി എസ് ഡി പി ഐ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലം കമ്മറ്റി നാളെ (06/07/2024ശനി)മാവൂരിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കും.


മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനുശേഷം രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചുവരികയാണ്. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിൽ മാത്രം മൂന്ന് മുസ്ലിം പണ്ഡിതന്മാരെയാണ് കൊലപ്പെടുത്തിയത്. പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. ജാർഖണ്ഡിൽ ഇരുചക്ര വാഹനം ഓട്ടോറിക്ഷയിൽ ഉരസിയതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ അക്രമികൾ സംഘടിച്ചെത്തി പള്ളി ഇമാമിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ഗോരക്ഷകരെന്ന പേരിൽ സായുധ ഗുണ്ടകൾ ഉത്തരേന്ത്യൻ തെരുവുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് താണ്ഡവമാടുകയാണ്. ജയ്പൂരിൽ നാരങ്ങാ ലോഡുമായി പോയ യുവാക്കളെ ഗോരക്ഷാ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു. 

ബലിപെരുന്നാള്‍ ദിനത്തില്‍ ബലിയറുക്കാനായി പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ മേദകില്‍ സംഘപരിവാർ അനുകൂലികൾ വ്യാപകമായ കലാപം നടത്തി. സായുധ അക്രമികൾ പരസ്യമായി തല്ലിക്കൊലകൾ തുടരുമ്പോൾ പോലിസ് ഇരകൾക്കെതിരേ മോഷണം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്. ദിനേനയെന്നോണം തല്ലിക്കൊലകൾ വർധിക്കുമ്പോഴും ഇന്ത്യ മുന്നണിയടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ മൗനം സംഘപരിവാരത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ്.


 ഫാഷിസ്റ്റ് തേർവാഴ്ചയ്ക്കെതിരേ

നാളെ നടക്കുന്ന പ്രതിക്ഷേധ റാലിയിലും സംഗമത്തിലും മതനിരപേക്ഷ സമൂഹത്തിൻ്റെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് മണ്ഡലം പ്രസിഡന്റ്‌ പി റഷീദ് അഭ്യർത്ഥിച്ചു.

Follow us on :

More in Related News