Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിജി കോമ്പിറ്റൻസി അവയർനെസ്സ് പ്രോഗ്രാമിന് എംഎം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം

25 Sep 2024 08:38 IST

- Enlight Media

Share News :

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ സർക്കാർ ജോലികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവന തല്പരരായ മികച്ച സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി സംഘടിപ്പിക്കുന്ന 'കോമ്പിറ്റൻസി അവയർനസ് പ്രോഗ്രാമിന്' കോഴിക്കോട് എം എം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.സി എം എൻ ഫൗണ്ടേഷൻ സ്ഥാപകൻ സി എം നജീബ് ഉദ്ഘാടനം ചെയ്തു.


സ്ക്കൂൾ പ്രിൻസിപ്പൽ ജലീൽ കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സർക്കാർ ജോലികളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിജി, സെന്റർ ഫോർ കോമ്പിറ്റൻസി ഡയറക്ടർ ഹുസൈൻ പി ക്ലാസ് നയിച്ചു.


സിജി ട്രഷറർ അഷ്റഫ് കടൂർ, എക്സ്പ്രസ് മുസ്തഫ, സി എ ആലിക്കോയ, എം വി ഫസൽ റഹ്മാൻ, പി സലീം,ജസീൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


സിജി ചീഫ് കോഡിനേറ്റർ സൈനുദ്ദീൻ കെ സ്വാഗതവും,സ്കൂൾ സ്റ്റാഫ് കമ്മിറ്റി ജോയിൻ സെക്രട്ടറി അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.


സി എം എൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ സിജി സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടി കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ മറ്റു സ്കൂളുകളിലും സംഘടിപ്പിക്കും.

Follow us on :

More in Related News