Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2024 17:47 IST
Share News :
ചാലക്കുടി:
ചാലക്കുടി കോടതി സമുച്ചയത്തിൻ്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായതായും രണ്ടാംഘട്ട നിർമ്മാണപ്രവർത്തി ആരംഭിച്ചതായും സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.20 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുന്നത്.
പ്ലാസറ്ററിങ്ങ് , ഇലക്ട്രിഫിക്കേഷൻ, പ്ലബിങ്ങ് , പെയിൻ്റിങ്ങ്, ചുറ്റുമതിൽ നിർമ്മാണം, മുറികളുടെ പാർട്ടിഷൻ പ്രവർത്തികൾ, ഇലക്ട്രോണിക്സ് സംബന്ധമായ പ്രവർത്തികൾ എന്നിവയാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.
രണ്ടാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിയ്ക്കുവാനും മൾട്ടി ലെവൽ പാർക്കിങ്ങ് സൗകര്യം നിർമ്മിക്കുന്നതിനും, സ്വീവേജ് പ്ലാൻ്റും നിർമ്മിയ്ക്കുന്നതിനുള്ള തുടർ നടപടികൾ എത്രയും വേഗം പൂർത്തീകരിയ്ക്കുവാനും നിർമ്മാണവുമായി ബന്ധപ്പെട്ടു ചേർന്ന അവലോകന യോഗത്തിൽ എം എൽഎബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി .
ജില്ലാ ജഡ്ജ് പി എ സിറാജുദ്ധീൻ , മജിസ്‌ട്രേറ്റ് സവിത വി എസ് , സൂപ്രണ്ടിങ് എഞ്ചിനിയർ രാജി ശിവദാസ് ,എക്സിക്യൂട്ടീവ് എഞ്ചിനിയർ ബിന്ദു പരമേശ്വർ,നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ, അഡ്വ ബിജു ചിറയത്ത് , കൗൺസിലർ നിത പോൾ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശ്ശേരി, സെക്രട്ടറി അഡ്വ. വിൽസൺ ജോസ് വടാശ്ശേരി, ലോയേഴ്സ് ക്ലാർക്ക് അസോസിയേഷൻ ഭാരവാഹികളായ ടി ജി രാജീവ് , ഇ ടി ബഷീർ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി വി മേഷാ, ശാലിനി പി ആർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.