Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒത്തുചേരലിന്റെ സന്തോഷവുമായി വയോജന യാത്ര..

05 Nov 2025 20:34 IST

MUKUNDAN

Share News :

കടപ്പുറം:വയോജനങ്ങൾക്ക് കോഴിക്കോട്ടേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ച കടപ്പുറം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടപ്പുറത്ത് നിന്നും സംഘടിപ്പിച്ചത്.ഉല്ലാസ യാത്ര "സുകൃതം 2025"കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 150 ഓളം വരുന്ന വയോജനങ്ങളാണ് 3 ടൂറിസ്റ്റ് ബസുകളിലായി യാത്ര പുറപ്പെട്ടത്.യാത്രയിൽ പഞ്ചായത്തിലെ മെമ്പർമാരും,ഹെൽത്ത് ഉദ്യോഗസ്ഥരും,ആശാ പ്രവർത്തകരും പങ്കെടുത്തു.ഉല്ലാസ യാത്രയ്ക്ക് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ വി.പി.മൻസൂറലി,മെമ്പർ അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ,ചെയർമാൻമാരായ ഹസീന താജുദ്ദീൻ,ശുഭാജയൻ,മെമ്പർമാരായ ടി.ആർ.ഇബ്രാഹിം,പി.എ.മുഹമ്മദ്,റാഹില വഹാബ്,സമീറ ശരീഫ്,സുനിതാ പ്രസാദ്,ഷീജാ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത്,പാലിയേറ്റീവ് നേഴ്സ് നസ്ന,ആശാവർക്കർ ഷാഹിറ തുടങ്ങിയവർ യാത്ര സംഘത്തോടൊപ്പം ഉണ്ടായിരുന്നു.കോഴിക്കോട് ബീച്ച്,പിജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം യാത്രാസംഘം സന്ദർശിച്ചു.


Follow us on :

More in Related News