Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2025 19:17 IST
Share News :
നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്തുത്യർഹമായ സേവനത്തിന് ശേഷം മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന മെഡിക്കൽ ഓഫീസർ ഡോ.ഷാരോൺ.എം.എ.യ്ക്ക് കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് വെൽഫെയർ കൗൺസിലും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡണ്ട് കാട്ടാളി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.കെ.ബീന, പഞ്ചായത്ത് മെമ്പർമാരായ വി.നാണു, ഷാജു ടോം പ്ലാക്കൽ, ലിബിയ.എം., വി.കെ. അനുരാജ്, ടി.സുധീർ, സക്കീന ഹൈദർ, അസീസ് മാസ്റ്റർ, അൽഫോൻസ റോബിൻ, വി.ടി.അജിത, മെഡിക്കൽ ഓഫീസർ ഡോ. പ്രദോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.