Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എക്സലേറ്ററിന് റീത്തു വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

30 Apr 2025 20:08 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്: മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്റർ പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു. ഏറെ കൊട്ടി ഘോഷിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്ത എക്സലേറ്റർ മൂന്ന് മാസം കഴിയും മുൻപേ തകരാറിലായിരുന്നു. സ്റ്റാൻഡിൽ എത്തുന്ന നൂറ് കണക്കിന് യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ചുറ്റി തിരിഞ്ഞു വേണം എത്താൻ.നിരവധി തവണ കോർപ്പറേഷൻ അധികൃതരെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു. പ്രതിഷേധ റീത്തു വെക്കൽ സമരത്തിന് ജില്ലാ യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി പി.എം. ആഷിക് , യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്പി. പി. റമീസ് , കെ എസ് യൂ ജില്ലാ സെക്രട്ടറി ഇ.പി.ആകാശ്, ജിഫ്രിൻ, പി. പി. നൗഫൽ, മുഹാദ്, സഹീർ, സാലി, ജംഷിദ്, ബസ്സം എന്നിവർ നേതൃത്വം നൽകി.

.

Follow us on :

Tags:

More in Related News