Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ജൻ ജാഗ്രത സദസ് സംഘടിപ്പിച്ചു

17 Mar 2025 21:10 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:കുട്ടികളിലും,യുവജനങ്ങളിലും പിടിമുറുക്കിയിട്ടുള്ള മയക്കുമരുന്ന് ലഹരിക്കെതിരെ പുന്നയൂർകുളം മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ജൻജാഗ്രത സദസ് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു.വടക്കേകാട് എസ്എച്ച്ഒ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ ജനറൽ കൺവീനർ ഉമ്മർ അറക്കൽ,സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോപാലൻ,ഏകോപന സമിതി നിയോജക മണ്ഡലം ജനറൽകൺവീനർ ജോജിതോമസ്,യൂണിറ്റ് ഭാരവാഹികളായ കെ.എം.പ്രകാശൻ,എം.വി.ജോസ്,ഐ.കെ.സച്ചിദാനന്ദൻ,വി.കെ.അബ്‌ദുൾ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.കുന്നത്തൂർ സെന്ററിൽ നിന്ന്‌ ബോധവൽക്കരണ റാലിയും നടന്നു.വി.ജി.ബാലകൃഷ്ണൻ,എ.മുഹമ്മദാലി,കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ,വായോമിത്ര ക്ലബ്‌ എന്നിവയുടെ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News