06 Oct 2024 20:18 IST
Share News :
DYFI തിരുവമ്പാടി ബ്ലോക്കിൽ 25000 യുവജനങ്ങളെ അംഗങ്ങളാക്കും.
മുക്കം:സോഷ്യലിസമാണ് ഭാവി..സമരമാണ് മാർഗം'' എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്കിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിൽ 25000 യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കും.മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ബ്ലോക്ക് കൺവെൻഷൻ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ഇ.അരുൺ,ബ്ലോക്ക് ജോ.സെക്രട്ടറി രനിൽരാജ്,ആതിര.എം,അഖിൽ കണ്ണാംപറമ്പിൽ,വിജിഷ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.