Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാതി വിവേചനത്തെ വെച്ചു പൊറുപ്പിക്കില്ലെന്ന് സി.പി. ഐ (എം)

19 Mar 2025 12:34 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മഠത്തും ഭാഗത്തെ ശ്രീകണ്ഠ മന:ശാല ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ജാതിവിവേചനം ഉണ്ടായെന്ന് ആരോപണം. ക്ഷേത്രോൽസവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലിയിൽ പങ്കെടുത്തവർക്കാണ് ഈ ദുരനുഭവം .കൊടിയേറ്റം നടന്ന ദിവസം മുതൽ ഏഴുദിവസക്കാലം വ്രതാനുഷ്ടാനം നിർവ്വഹിച്ച് താലപ്പൊലി എടുത്ത ശേഷം വ്രതം അവസാനിപ്പിക്കുന്ന കഞ്ഞി കുടിക്കൽ ചടങ്ങിനിടെയാണ് സംഭവം കഞ്ഞികുടിക്കുന്നതിന് തയ്യാറാക്കിയ സ്ഥലത്ത് ഒര് പെൺകുട്ടി ഉൾപ്പടെ എട്ട് വനിതകൾ കഞ്ഞി കുടിക്കാനിരുന്നപ്പോഴാണ് ഇത് ബ്രാഹ്മണർക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലമാണ് അവിടെ നിങ്ങൾക്ക് ഇരിക്കാൻ പാടില്ലെന്ന് നടത്തിപ്പുകാരായ ചിലർ പറഞ്ഞത് .ജാത്യാചാരങ്ങൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.ജാതി വിവേചനത്തെ കുറിച്ച് അന്വേഷിച്ച് സത്വര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം) മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നടന്ന പ്രദേശമാണിത്. ക്ഷേത്ര ക്കുളത്തിൽ.അവർണ്ണർക്ക് കടക്കാൻ സ്വാതന്ത്ര്യം മില്ലാതിരുന്ന കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കുളത്തിൽ കുളിക്കൽ സമരം നടന്ന സ്ഥലമാണിത്. സംഘടിതമായ ഉജ്‌ജ്വല പ്രക്ഷോഭങ്ങളാൽ നാട് വലിച്ചെറിഞ്ഞ പഴയ ഫ്യൂഡലിസ്റ്റ് സംസ്കാരത്തെ തിരിച്ചു കൊണ്ടുവരാനുളള അധമ മനസുകൾക്കെതിരെ ശക്തമായ പ്രതികരണം ഉയർന്നു വരണമെന്നു ലോക്കൽ കമ്മറ്റി ആഹ്വാനം ചെയ്തു.

Follow us on :

Tags:

More in Related News