Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 20:19 IST
Share News :
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നന്ദകിഷോർ പയ്യടി റസിഡൻ്റ്സ് അസോസിയേഷനിൽ നിന്നും തനിക്കു ലഭിച്ച എൻ്റോവ്മെൻ്റ് തുക അരിപ്പനാടി അബ്ദുൽ അസീസിൻ്റെ കരൾ മാറ്റിവെക്കൽ ചികത്സക്കു സംഭാവന ചെയ്ത് മാതൃകയായി. ചികിത്സാ സഹായ സമിതി ജനറൽ കൺവീനർ ഒ.ശരീഫുദ്ദീൻ ഏറ്റുവാങ്ങി. പരേതനായ സുബേദാർ പയ്യടി രമേശ് - ഗിരിജ ടീച്ചർ ദമ്പതികളുടെ മകനാണ് നന്ദകിഷോർ.ചടങ്ങിൽ കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, ബിപിഒ മനോജ് കുമാർ, സമദ് മാസ്റ്റർ,ബാപ്പു കെ പി , ജയശീലൻ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.