Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 14:56 IST
Share News :
കോട്ടയം: മതതാരതമ്യ പഠനത്തിലൂടെ മാനവിക ഐക്യം സാദ്ധ്യമാക്കാൻ എല്ലാ മത മേലദ്ധ്യൻമാരും ആദ്ധ്യാത്മികാചാര്യന്മാരും വേദ പണ്ഡിണ്ഡിതന്മാരും പരിശ്രമിക്കണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാമ സ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ധർമ്മ രാജ്യവേദി കോട്ടയം ക്രിസ്റ്റീൻ ഹാളിൽ സംഘടിപ്പിച്ച ത്യാഗാർച്ചന ചൈതന്യ കേരളം മഹായജ്ഞം , സർവ്വ ധർമ്മ സ്നേഹ വിപ്ലവം സമ്മേളനത്തിൽ വിഷയമവതരിപ്പിച്ച് സാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യർക്കിടയിൽ പലതരത്തിലുള്ള വ്യത്യാസങ്ങളുമുണ്ട്. നമ്മുടേത് ബഹുസ്വരത നിലനിൽക്കുന്ന മതേതര സമൂഹമാണ്. ഇവിടെ പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തിയാൽ മാത്രമേ എല്ലാവർക്കും സമാധാനപരമായ ജീവിതം സാധ്യമാവുകയുള്ളു.
ലഹരി ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരിലും ധാർമ്മികതയുടെ സംസ്ഥാപന രംഗത്തും നമുക്കൊന്നിച്ച് പ്രവർത്തകനാവും.
സ്വതന്ത്ര ചിന്തയുടെ പേരിൽ നാസ്തികതയും മതനിരാസവും പ്രചരിപ്പിക്കുന്നവരെ മതവിശ്വാസികൾ തിരിച്ചറിഞ്ഞ് അവരെ ആശയതലത്തിൽ നേരിടണമെന്നും ഇമാം ഹുസൈൻ മടവൂർ പറഞ്ഞു. ധർമ്മ രാജ്യ വേദി ചെയർമാൻ ആചാര്യ സച്ചിദാനന്ത ഭാരതി, അഡ്വ. ജോൺ ജോസഫ്, റവ. ഡോ. അദയ് ജേക്കബ്, സ്വാമി ബോധേന്ദ്ര തീർത്ഥ , അഡ്വ. ജോൺ ജോസഫ്, പ്രൊഫസർ പി.ജെ തോമസ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, നാസിർ മുണ്ടക്കയം, കെ.പി.ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.