Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യ പരിപാലനത്തില്‍ വീഴ്ച: അറക്കുളം കോളജിന് 25000 രൂപ പിഴയിട്ടു

10 Oct 2024 17:09 IST

ജേർണലിസ്റ്റ്

Share News :

മൂലമറ്റം: ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക്കുമെല്ലാം കൂട്ടിക്കലര്‍ത്തി പരിസ്ഥിതിയ്ക്കും അയല്‍ക്കാര്‍ക്കും ദോഷമുണ്ടാക്കുന്നുവെന്ന പരാതിയില്‍ അറക്കുളം സെന്റ് ജോസഫ്‌സ് കോളേജ് മാനേജ്‌മെന്റിന് കാല്‍ലക്ഷം രൂപ പിഴയിട്ടു.പിഴയൊടുക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് നോട്ടീസില്‍ പറയുന്നു.

കോളേജ് പുരയിടത്തിന്റെ അതിര്‍ത്തിയില്‍ വന്‍തോതില്‍ മാലിന്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി. അയല്‍വാസി പുളിക്കമൂഴയില്‍ തോമസാണ് ഇതിനെതിരെ പരാതി നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് മലിനീകരണം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 25000രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കിയത്.പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കണമെന്നാണ് നിയമം. ജൈവ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കേണ്ടതുമുണ്ട്.എന്നാല്‍ കോളേജധികൃതര്‍ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെന്ന് പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി. മുമ്പും ഇത്തരത്തില്‍ കോളേജിന് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും മാലിന്യസംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടിയെടുത്തത്. ഒരു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് കോളേജിന്റേതെന്ന് നോട്ടീസില്‍ ഓര്‍മ്മപ്പെടുത്തുന്നു.


കോളേജിനെ മോശമാക്കാനെന്ന് പ്രിന്‍സിപ്പല്‍


മാലിന്യം തള്ളിയതായി പറയുന്ന സ്ഥലം സെയ്ന്റ് ജോസഫ്‌സ് അക്കാദമിയുടേതാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് വേങ്ങാലുവേക്കല്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു. പരാതിക്കാരന്‍ കോളേജുമായി വസ്തുതര്‍ക്കമുള്ളയാളാണ്. പരാതിക്ക് പിന്നില്‍ വൈരാഗ്യവും കോളേജിന് അവമതിപ്പുണ്ടാക്കാനുള്ള ശ്രമമവുമാണ്.പുരയിടത്തില്‍ കണ്ടെത്തിയ മാലിന്യം ഇവിടെനിന്നും തള്ളിയതാണെന്നതിന് തെളിവില്ലെന്നും മറുപടിയില്‍ വിശദീകരിക്കുന്നു. 


Follow us on :

More in Related News