Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 11:20 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി വാർഷിക സംഗമം ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ 9 30ന് പി എസ് എം ഒ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്, തിരൂരങ്ങാടിയെത്തീംഖാനയിൽ നിന്ന് പഠനം പൂർത്തിയാക്കിയ കേരളത്തിനകത്തകത്തും പുറത്തുമുള്ള മുഴുവൻ അന്തേവാസികളെയും സംഘടിപ്പിച്ചുകൊണ്ടുള്ള വാർഷിക സംഗമം ആണ് നടക്കുന്നത്, സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ പങ്കെടുക്കുന്നതാണ് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത് തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മറ്റി ജനറൽ സെക്രട്ടറി എം കെ ബാവ സാഹിബാണ്, ചടങ്ങിൽ യതീം ഖാന മാനേജിംഗ് കമ്മിറ്റിയുടെ ഭാരവാഹികളായ പി എം എ സലാം സാഹിബ് ,സി എച്ച് മഹ്മൂദ് ഹാജി, ഡോക്ടർ ഇ കെ അഹമ്മദ് കുട്ടി സാഹിബ്, സി.പി.ഉമർ സുല്ലമി, പി.ഒ ഹംസ മാസ്റ്റർ, കെ സി അയ്യൂബ് സാഹിബ് തുടങ്ങിയവർ പങ്കെടുക്കും.
എം.കെ ഹാജി ചരിത്ര ഗ്രന്ഥം രചിച്ച പുനത്തിൽ ഇബ്രാഹിം മാസ്റ്റർ എം കെ ഹാജി അനുസ്മരണ പ്രഭാഷണവും പുസ്തക പരിചയവും നടത്തും, ഇബ്രാഹിം പുനത്തിലിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആദരിക്കും, യത്തീംഖാനയിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ഈ ചടങ്ങിൽ നടക്കും ഉച്ചക്കുശേഷം പ്രശസ്ത ഗായിക അസിൻ വെള്ളില നയിക്കുന്ന ഗാനവിരുന്നും യതീംഖാന വിദ്യാർത്ഥികളുടെ കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്, ആയിരത്തോളം വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ് എന്ന് ഭാരവാഹികളായ പാതാരി മുഹമ്മദ് മാസ്റ്റർ, പി.വി ഹുസൈൻ മാസ്റ്റർ, മുനീർ താനാളൂർ, അബ്ദുൽ ഖാദർ ഓമാനൂർ, വി സി ഖാസിം മാസ്റ്റർ എന്നിവർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.