Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി. വിദ്യാരംഭത്തിൽ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ ഉത്രാളിക്കാവിൽ എത്തിയത് നൂറോളം കുരുന്നുകൾ

13 Oct 2024 12:29 IST

Arun das

Share News :

വടക്കാഞ്ചേരി. വിദ്യാരംഭത്തിൽ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ ഉത്രാളിക്കാവിൽ എത്തിയത് നൂറോളം കുരുന്നുകൾ. മൂകാംബികാ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്ന ഉത്രാളിക്കാവ് ക്ഷേത്രത്തിൽ  വിദ്യാരംഭ ദിനത്തിൽ എത്തിയ കുരുന്നുകളുടെ കൈ പിടിച്ച് പ്രൊഫ.ഡി. നീലകണ്ഠനും, പ്രകാശൻ മാസ്റ്ററും ആദ്യാക്ഷരം കുറിച്ചു നൽകി. വിദ്യാരംഭ ദിനത്തിൽ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഗോപാലകൃഷ്ണ അയ്യർ, കീഴ്ശാന്തി ഹരിഹര അയ്യർ എന്നിവർ കാർമികത്വം വഹിച്ചു.ദേവസ്വം ഓഫീസർ ജി.ശ്രീരാജ്, മുൻ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News