Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 11:39 IST
Share News :
കോഴിക്കോട് : ജനവിശ്വാസതയിലൂന്നിയ മാധ്യമ പ്രവർത്തനം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ . വർത്താമാധ്യമങ്ങളെ ഏറെ ശ്രദ്ധേയമാക്കിയെന്നും ഇന്ത്യൻ ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകവഴി ഗ്രാമീണ ഇന്ത്യയുടെ വിശ്വാസം നേടിയെടുത്ത മാതൃക തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യാവിഷൻ മുൻ എക്സിക്യുട്ടീവ് എഡിറ്ററുമായ എം.പി. ബഷീർ പറഞ്ഞു.ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ ( ഐ.ആർ.എം.യു) സംഘടിപ്പിച്ച വാർത്തയിലെ വിശ്വാസ്യത; മാറുന്ന കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ കോഴിക്കോട് മീഡിയ സ്റ്റഡി സെന്ററിൽ നടന്ന മാധ്യമ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. ബഷീർ.എല്ലാ വിധ സങ്കുചിത താൽപര്യങ്ങൾക്കുമപ്പുറത്ത് ജനകീയ മാധ്യമ പ്രവർത്തനത്തിൻ്റെ ഭാവി അതിവിദൂരമല്ല .ലോകത്തിലെ 181 രാജ്യങ്ങളിൽ മലയാളികൾക്ക് പ്രാതിനിധ്യമുണ്ട്..വിവിധ ജാതി മതങ്ങളും വംശീയ വിഭാഗങ്ങളും അധിവസിക്കുന്ന ഇന്ത്യൻ സമൂഹം ഐക്യത്തിൻ്റെയും നന്മയുടെയും സന്ദേശം വിളംബരം ചെയ്യാനുള്ള സാധ്യതയും മാനവികതിയിലൂന്നിയ മാധ്യമ പ്രവർത്തനത്തിൻ്റെ അനന്ത സാധ്യത തുറന്നിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. സി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വഹിച്ചു. പി.കെ. പ്രിയേഷ് കുമാർ, കെ.ടി.കെ. റഷീദ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.