Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2025 17:20 IST
Share News :
കൊയിലാണ്ടി : നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽ ചെയറുകൾ നൽകി .
വികസന ഫണ്ടിൽ നിന്ന് 11,25,000 രൂപ വിലയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് .
9 പേർക്കാണ് വീൽ ചെയർ വിതരണം ചെയ്തത് .ഇ എം എസ് ടൗൺ ഹാളിൽ വെച്ച് നടത്തിയ പരിപാടി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം നിർവഹിച്ചു .
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു .ഐസിഡിഎസ് സൂപ്പർവൈസർ ടി.കെ.റുഫീല പദ്ധതി വിശദീകരണം നടത്തി.
.കൗൺസിലർമാരായ വി.പി. ഇബ്രാഹിം കുട്ടി ,പി.ബി.ബിന്ദു ,മനോഹരി ,വത്സരാജ് കേളോത്ത് ,എൻ. എസ്. വിഷ്ണു ,സി.എം.സുമതി , സി.സുധ എന്നിവർ സംസാരിച്ചു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര സ്വാഗതവും ,
ഐസിഡിഎസ് സൂപ്പർവൈസർ എം. മോനിഷ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.