Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 22:19 IST
Share News :
പേരാമ്പ്ര: ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആവള കുട്ടോത്ത് മിനി ഇൻഡസ്ട്രിക്ക് സമീപം റോഡിൽ ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് അഗ്നി രക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ വി. വിനീത്, കെ.ശ്രീകാന്ത്, ജിബി സനൽരാജ്, അഭിലജ്പത് ലാൽ, ഹോം ഗാർഡ് പി.എൻ.വിജേഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.