Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 19:48 IST
Share News :
തൂണേരി: സി പി ഐ നേതാക്കളായ തൂണേരി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം പി കൃഷ്ണൻ, തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുണ്ടക്കൽ കുഞ്ഞിരാമൻ, കെ ഗംഗാധരൻ നമ്പ്യാർ എന്നിവരുടെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സി പി ഐ തൂണേരി ലോക്കൽ കമ്മിറ്റി വെള്ളൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 8 ന് ആരംഭിച്ച ദിനാചരണ പരിപാടികളുടെ സമാപനം കുറിച്ച് കൊണ്ട് നടന്ന കുടുംബ സംഗമം സി പി ഐ ജില്ലാ എക്സി: അംഗം
പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സി: അംഗം രജീന്ദ്രൻ കപ്പള്ളിഅനുസ്മരണ പ്രഭാഷണവും ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു.
ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ, ഐ വി ലീല, സുരേന്ദ്രൻ തൂണേരി, എം ടി കെ രജീഷ്, ടി എം കുമാരൻപ്രസംഗിച്ചു.
ദിനാചരണ പരിപാടികളുടെ ഭാഗമായി പ്രഭാത ഭേരി, പതാക ഉയർത്തൽ, സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന, പ്രകടനം അനുസ്മരസമ്മേളനങ്ങൾ, വിദ്യർത്ഥികൾക്കുള്ളക്വിസ്സ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.