Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേദനയിൽനിന്ന് മുക്തി, ഫിസിയോതെറാപ്പിയിലൂടെ...!

08 Sep 2024 19:41 IST

- Enlight Media

Share News :

അഷ്‌കറലി കേളാട്ട് - കോഴിക്കോട് ആസ്റ്റർമിംസ് ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പി വിഭാഗം മേധാവിയാണ് ലേഖകൻ

ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ മറ്റൊരു വിഭാഗമാണ് ഫിസിയോതെറാപ്പി. രോഗികളുടെ ചലനാത്മകത, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പുനഃസ്ഥാപിക്കുകയും, അവരുടെ പരമാവധി കഴിവുകൾ നേടാനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി ആസ്വദിക്കാനും പ്രാപ്തമാക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം. മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് (നടുവേദന, സന്ധിവാതം) ന്യൂറോളജിക്കൽ അവസ്ഥകൾ(സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം)ഹൃദയ സംബന്ധമായ അവസ്ഥകൾ( ഹൃദ്രോഗം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി രോഗം)സ്പോർട്സ് സംബന്ധമായ പരിക്കുകൾ,ശസ്ത്രക്രിയാനന്തര പുനരധിവാസം തുടങ്ങിയ രോഗാവസ്ഥകളെ എല്ലാം ഫിസിയോതെറാപ്പിയിലൂടെ ചികിൽസിക്കാൻ കഴിയും.

1951 സെപ്‌തംബർ 8 നാണ് വേൾഡ് ഫിസിയോതെറാപ്പി സ്ഥാപിതമായത്.ആയതിനാൽ സെപ്‌തംബർ 8 ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നു.ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നടുവേദനയും (Low back Pain) അതിൻ്റെ മാനേജ്‌മെൻ്റിലും പ്രതിരോധത്തിലുമുള്ള ഫിസിയോതെറാപ്പിയുടെ പങ്കിനെ കുറിച്ചാണ് .

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് നടുവേദന.ഒട്ടുമിക്കപേരും മറ്റു രോഗാവസ്ഥയുമായി ഇതിനെ കൂട്ടിച്ചേർത്തുകൊണ്ട് ചികിത്സ തേടാൻ മടി കാണിക്കുന്നതയിട്ടാണ് കണ്ടുവരുന്നത്.നടുവേദനനിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഫിസിയോതെറാപ്പി നിർണായകമായതിനാൽ

നടുവേദന അനുഭവപ്പെടനുള്ള കാരണങ്ങളെ പരിചയപ്പെടാം.പേശി പിരിമുറുക്കം അല്ലെങ്കിൽ പരിക്ക്. മോശം പോസ്ചർ അഥവാ തെറ്റായ ബയോമെക്കാനിക്സ്. ഹെർണിയേറ്റഡ് ഡിസ്കുകൾ അല്ലെങ്കിൽ ഡീജനറേറ്റീവ് ഡിസ്ക് രോഗം. ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ നട്ടെല്ല് ഒടിവുകൾ. ഉദാസീനമായ ജീവിതശൈലി. വ്യായാമത്തിൻ്റെ അഭാവം. തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി കണ്ടുവരാറുള്ളത്.ഇത്തരം അവസ്ഥകളെ ഫിസിയോ തെറാപ്പിയിലൂടെ പ്രധിരോധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

1.ആദ്യ ഘട്ടത്തിൽ തന്നെ വേദനയുടെ അടിസ്ഥാന കാരണങ്ങൾ, ചലന രീതികൾ, പ്രവർത്തന പരിമിതികൾ എന്നിവ തിരിച്ചറിയുക.

2. ശരിയായ പോസ്ചർ, ലിഫ്റ്റിംഗ് ടെക്നിക്കുകൾ, ബോഡി മെക്കാനിക്സ് എന്നിവ പരിശോധിക്കുക.

3.മാനുവൽ തെറാപ്പി സോഫ്റ്റ് ടിഷ്യു മൊബിലൈസേഷൻ, ജോയിൻ്റ് മൊബിലൈസേഷൻഎന്നിവയിലൂടെ വേദന കുറയ്ക്കാം.

4.വ്യായാമതിലോടെ വഴക്കവും ചലനശേഷിയുംവർദ്ധിപ്പിച്ച് കോർ ബാക്ക് പേശികളെ ശക്തിപ്പെടുത്തി ശരിയായ ചലനം തിരിച്ച് കൊണ്ടുവരുന്നു. .

5. പേശികളുടെ പ്രവർത്തന പരിശീലനം, ബാലൻസ്, ഏകോപനം എന്നിവ മെച്ചപ്പെടുത്തുക.


നടുവേദനയെ പ്രധിരോധിക്കാൻ മാർഗങ്ങൾ


1.പതിവ് വ്യായാമ മുറകളിൽ ഫ്ലക്സിബിലിറ്റി ട്രെയിനിംഗ്, സ്‌ട്രങ്ത് ട്രെയിനിംഗ് എന്നിവ ഉൾപെടുത്തുക

2. ശരിയായ പോസ്ചർ ദൈനംദിന പ്രവർത്തനങ്ങളിൽ നല്ല നില നിലനിർത്തുക.

3.ലിഫ്റ്റിംഗ് ടെക്നിക്കുകൾ പരുക്ക് ഒഴിവാക്കാൻ ശരിയായ ലിഫ്റ്റിംഗ് ടെക്നിക്കുകൾ മാത്രം ഉപയോഗിക്കുക.

4.ഓൺലൈനായി വ്യായാമ മുറകളിൽ ഏർപ്പാടുമ്പോൾ ശരീരത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളിൽ മാത്രം ഏർപ്പെടുക. എടുത്തുചാടി വെയിറ്റ്കളും മറ്റും എടുക്കുന്നത് അപകടങ്ങളിലേക്ക് വഴിയൊരുക്കും.

5.സുഖകരവും പിന്തുണ നൽകുന്നതുമായ വർക്ക്‌സ്‌പേസ് ഉറപ്പാക്കുക.

5. സ്ട്രെസ് മാനേജ്മെൻ്റ് പേശികളുടെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

നടുവേദനയ്ക്ക് ഫിസിയോതെറാപ്പി ചികിത്സ നൽകുന്നതിൻ്റെ പ്രയോജനങ്ങൾ


1. വേദനയും, തരിപ്പ്,കടച്ചിൽ,നീർക്കെട്ട്,തുടങ്ങിയവ കുറയ്ക്കുന്നു

2. പ്രവർത്തനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നു

3. ബലവും വഴക്കവും വർദ്ധിപ്പിക്കുന്നു

4. ഭാവിയിൽ വേണ്ടും വേദനകൾ വരാനുള്ള സാധ്യതകൾ തടയുന്നു.

5. ശസ്ത്രക്രിയയോ മരുന്നുകളോ ഒഴിവാക്കുന്നു

അടിസ്ഥാന കാരണങ്ങളെ കണ്ടെത്തി ചികിത്സിക്കുകയും, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഫിസിയോതെറാപ്പിക്ക് നടുവേദന ഫലപ്രദമായി കൈകാര്യം ചെയ്യാനും തടയാനും ജീവിതനിലവാരം മെച്ചപ്പെടുത്തി ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കാനും കഴിയും.

Follow us on :

More in Related News