Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ്രവിച്ച് ജീർണാവസ്ഥയിലുള്ള ചാവക്കാട് പാലത്തിന്റെ വടക്കുഭാഗത്തുള്ള കൈവരികൾ യുദ്ധകാല അടിസ്ഥാനത്തിൽ നന്നാക്കണം:കോൺഗ്രസ്സ്

13 Oct 2024 13:18 IST

- MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് ടൗണിലുള്ള പാലത്തിന്റെ വടക്ക് ഭാഗത്തുള്ള കൈവരി ദ്രവിച്ച് പൊട്ടി വിഴാറായ അപകടാവസ്ഥയിലാണ് ഉള്ളത്.ഏതുനേരവും ഗതാഗത തിരക്കുള്ള പാലമാണ് ഇത്.കാൽനട യാത്രക്കാരായ പൊതുജനങ്ങളും ഇരുവശങ്ങളിലും പോകുന്നതാണ്.തിരക്കേറിയ പാലത്തിന്റെ ജീർണ്ണാവസ്ഥ കാരണം വാഹനങ്ങളും,ജനങ്ങളും പൂഴയിലേക്ക് വീണു ജീവഹാനി സംഭവിക്കാൻ സാധ്യത കൂടുതലാണ്.ദ്രവിച്ച് ജീർണാവസ്ഥയിലുള്ള ചാവക്കാട് പാലത്തിന്റെ കൈവരികൾ യുദ്ധകാല അടിസ്ഥാനത്തിൽ നന്നാക്കണമെന്ന് മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.മേഖല കോൺഗ്രസ് ജനറൽ സെക്രട്ടറി സി.പി.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗകത്ത് അലി,മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,ഇസഹാഹ് മണത്തല,സക്കീർ ഹുസൈൻ,നാസിം നാലകത്ത്,താഹിറ റഫീക്ക്,സീനത്ത് ഷാജി എന്നിവർ പ്രസംഗിച്ചു.ജീർണാവസ്ഥയിലുള്ള പാലം അപകടവും ജീവഹാനിയും ഉണ്ടാവാൻ കാത്തിരിക്കാതെ അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം കൊടുക്കാൻ യോഗം തീരുമാനിച്ചു.നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് നീങ്ങുമെന്ന് അഡ്വ.തേർളിഅശോകൻ മുന്നറിയിപ്പ് നൽകി. 

Follow us on :

More in Related News