Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രായമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പറമ്പിപീടിക കവലയിൽ ഗാന്ധി ജയന്തി ആചരിച്ചു.

02 Oct 2024 20:11 IST

- Antony Ashan

Share News :

പെരുമ്പാവൂർ : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് രായമംഗലം മണ്ഡലം കമ്മിറ്റിയുടേയും 137-ാം ബൂത്ത് കമ്മിറ്റിയുടേയും നേതൃത്വത്തിൽ പറമ്പിപീടിക കവലയിൽ മഹാത്മ ഗാന്ധി ജയന്തി ദിനവും മഹാത്മ ഗാന്ധി കോൺഗ്രസ്സ് പ്രസിഡണ്ട് ആയതിന്റെ 100-ാം വാർഷികവും ആചരിച്ചു. 

മണ്ഡലം പ്രസിഡണ്ട് പി പി എൽദോസ് കോൺഗ്രസ്സ് പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ വി ജയ്സൺ എല്ലാവർക്കും ദേശരക്ഷാ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. 

മണ്ഡലo ഭാരവാഹികളായ ടി കെ രാജേഷ്, ജിൽസ് വർഗീസ്, എ മാധവൻ, റെനി കുര്യാക്കോസ്, ജിക്സ് വർഗീസ്, പി കെ ഷൈജു, ഫെബിൻ എൽദോസ്, ജോമി പോൾ, എൽദോസ്, ബേസിൽ, എ കെ റെജി, സോമൻ, ഏഴാം വാർഡ് മെമ്പർ അഞ്ജലി എ ആർ തുടങ്ങിയവരും ഗാന്ധി ജയന്തി ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ചു

Follow us on :

More in Related News