Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 23:01 IST
Share News :
അരിക്കുളം: ഊരള്ളൂർ പ്രദേശത്തെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നായ ഊരുള്ളൂർ ശ്രീ വിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ
സപ്താഹത്തിന് തുടക്കം കുറിച്ചുകൊണ്ട് ദീപപ്രജ്വലനം നടത്തി. ഡിസംബർ 1 മുതൽ 8വരെയാണ് ഊരള്ളൂർ ശ്രീ വിഷ്ണുക്ഷേത്രത്തിലെ മൂന്നാമത് ഭാഗവത സപ്താഹ യജ്ഞം നടക്കുന്നത്.
സ്വാഗതസംഘം ചെയർമാൻ എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ ബ്രഹ്മ ശ്രീ പഴേടം വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ശ്രീ പഴയ മഠത്തില്ലം നാരായണൻ നമ്പൂതിരി, മേൽശാന്തിമായഞ്ചേരിയില്ലം ഹരികൃഷ്ണൻ നമ്പൂതിരി , ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, സെക്രട്ടറി ഇ. ദിവാകരൻ, ചങ്ങനാരി കേശവൻ ആചാരി, കെ. മനോജ് ,സി. സുകുമാരൻ , സി . പി . പ്രകാശൻ, വി .പി . ശങ്കരൻ , സി . വിനോദൻ എം. സി രവീന്ദ്രൻ , മിനിക്കുമാരി ബാബു, യു .കെ. രുഗ്മിണി , സന്തോഷ് കരിമ്പിൽ എന്നിവർ സംസാരിച്ചു.സപ്താഹത്തോടനുബന്ധിച്ച് ഡിസംബർ 6 വെള്ളിയാഴ്ച ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ സമൂഹസദ്യ, വൈകുന്നേരം 5 മണിക്ക് നടുവിലക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച് ഊരള്ളൂർ ശ്രീ വിഷ്ണുക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്ന രുക്മിണി സ്വയംവര ഘോഷയാത്ര എന്നിവ നടക്കും. തുടർന്ന് ക്ഷേത്ര വനിതാ കമ്മറ്റിയുടെ തിരുവാതിരക്കളി അരങ്ങേറും.
Follow us on :
Tags:
More in Related News
Please select your location.