Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 07:30 IST
Share News :
തിരുവല്ല: മുൻ മന്ത്രി ഇ. ജോൺ ജേക്കബും മുൻ എം.എൽ.എ മാമ്മൻ മത്തായിയും അസംഘടിത കർഷകർക്ക് നേതൃത്വം നല്കിയ മഹത് നേതാക്കളാണെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം )പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല താലൂക്ക് ആശുപത്രിക്ക് അന്തരിച്ച മുൻ മന്ത്രി ഈ. ജോൺ ജേക്കബിന്റെ പേരും തിരുവല്ല ബൈപാസ് റോഡിന് മുൻ എം.എൽ.എ.മാമ്മൻ മത്തായിയുടെ പേരും നല്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പാർട്ടി ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ചു. ചെറിയാൻ പോളച്ചിറക്കൽ,ജേക്കബ് തോമസ് അരികു പുറം, റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, അഡ്വ എലിസബേത്ത് മാമ്മൻ മത്തായി, ഏബ്രഹാം വാഴയിൽ, ജോർജ് ഏബ്രഹാം, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, സാം ജോയി കുട്ടി, സോമൻ താമരച്ചാലിൽ, പി.കെ.ജേക്കബ്, രാജീവ് വഞ്ചിപ്പാലം, സാം കുളപ്പള്ളി, ക്യാപ്റ്റൻ.സി.വി. വർഗ്ഗീസ്, കുര്യൻ മടക്കൽ, ബോസ് തെക്കേടം, രാധാകൃഷ്ണൻ നായർ,സജി വിഴലിയിൽ, തോമസ് വർഗ്ഗീസ്,അഡ്വ ബോബി കാക്കനാപ്പിൽ,ജോജി.പി. തോമസ്, ദീപക് മാമ്മൻ മത്തായി, പോൾ മാത്യു. ജയകുമാർ എം.സി, പൊന്നച്ചൻ അമ്പലത്തിങ്കൽ, റോയി കണ്ണോത്ത്,എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.