Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമലസമരം: പോലീസ് റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം

18 Feb 2025 17:41 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പുറക്കാമല കരിങ്കൽ ഖനനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിനെതിരായി പോലീസ് ഭീകരതയെന്ന് പരാതി. ഇന്നലെ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സമര നേതാക്കളായ രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, എം.കെ.മുരളീധരൻ, എന്നിവരുടെ വീടുകളിൽ അവർ ആശുപത്രിയിലാണെന്നറിയുന്ന പോലീസ് പുലർച്ചെ മൂന്നു മണിയോടെ വനിതാ പോലീസടക്കമുള്ള സംഘമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിനകത്ത് കടന്ന് പരിശോധന നടത്തിയെന്നാണ് സമരസമിതി നേതാക്കൾ ആരോപിക്കുന്നത്. ലോഹ്യയുടെ വീട്ടിൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന മകന്റെ പുതപ്പു മാറ്റി പരിശോധിക്കുന്ന നെറികെട്ട നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പറയുന്നു. സംരക്ഷണ സമിതി പ്രവർത്തകനായ മുയിപ്പോത്ത് പാറക്കണ്ടി രഞ്ജിത്തിന്റെ വീട്ടിലും പിറകു വശത്തെ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നാണ്കസ്റ്റഡിയിലെടുത്തതെന്ന് പറയുന്നു. ആശാരിച്ച കണ്ടി ബാബുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


കരിങ്കൽ ക്വാറി പ്രവർത്തനമാരംഭിക്കുന്നതിനെതിരെ പാരിസ്ഥിതി ക പ്രശ്നമുയർത്തി ഒരു പ്രദേശത്തെ ജനങ്ങൾ നടത്തുന്ന ജനാധിപത്യപരമായ പ്രക്ഷോഭത്തെ തീവ്രവാദികളെ പോലെ കണക്കാക്കി പോലീസ് ഭീകരതയിലൂടെ നേരിടുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.ഇന്ന് വൈകീട്ട് മുയിപ്പോത്തും മേപ്പയ്യൂർ ടൗണിലും പ്രതിഷേധപ്രകടനങ്ങൾ നടക്കുമെന്ന് സമര നേതാക്കൾ പറഞ്ഞു.

Follow us on :

Tags:

More in Related News