Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ അനുസ്മരണം നടത്തി.

07 Jul 2024 11:11 IST

UNNICHEKKU .M

Share News :

മുക്കം: ബഷീർ അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.  പ്രൈമറി, യുപി വിഭാഗം വിദ്യാർത്ഥികളാണ് വിവിധ പരിപാടികൾ അവതരിപ്പിച്ചത് .ബഷീറിൻ്റെ നോവലുകളിലെ വിവിധ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായി.  അധ്യാപകൻ അഭിജിത്ത് ബഷീറായി കുട്ടികളോടൊപ്പം വേദിയിൽ എത്തിയത് കൗതുകമായി.വിവിധ ഭാഷകളിലുള്ള ബഷീർ അനുസ്മരണ പ്രസംഗ മത്സരം, ബഷീർ- ജീവിതം എഴുത്ത് " എന്ന വിഷയത്തെ അധികരിച്ച് പ്രശ്നോത്തരി എന്നിവയായിരുന്നു മറ്റിനങ്ങൾ. 'ഒരു മനുഷ്യൻ' എന്ന കഥ കോമള ടീച്ചർ അവതരിപ്പിച്ചു.

 വൈസ് പ്രിൻസിപ്പൽ റസീന, ഹെഡ്മാസ്റ്റർ കേശവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. വൈഷ്ണവി സ്വാഗതം പറഞ്ഞു .പി. എൽ.പി വിഭാഗം മേധാവികളായ

മുഹമ്മദ് ജലാൽ, ബിന്ദു കുര്യൻ അധ്യാപകരായ ബിന്ദു പി, അനുദാസ്, റഷീദ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.


ചിത്രം -ബഷീർ അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ നടന്ന ദൃശ്യാവിഷ്കാരം

Follow us on :

More in Related News