Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2025 16:01 IST
Share News :
മേപ്പയ്യൂർ:പുറക്കാമല ഖനന നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പോലീസ് കൈ കൊള്ളുന്ന കിരാതനടപടിക്കെതിരെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തി. കഴിഞ്ഞ ദിവസം സമരത്തിനിടെ 15 വയസ് മാത്രം പ്രായമുള്ള 10ാം ക്ലാസ് വിദ്യാർത്ഥിയെ സി.ഐയുടെ നേതൃത്വത്തിൽ 8 ഓളം പോലീസുകാർ തൂക്കിയെടുത്ത് പോലീസ് വാനിലേക്ക് എറിഞ്ഞതും,സമരത്തിൻ്റെ പേരിൽ രാത്രിയും അസമയങ്ങളിലും സമരസമിതി നേതാക്കളുടെ വീടുകളിൽ നടത്തുന്ന റെയിഡുകളിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.രണ്ട് ദിവസം മുമ്പ് ക്വാറിക്കാർക്ക് കംപ്രഷർ മലയിലേക്ക് എത്തിക്കാൻ രാത്രി 2 മണിക്ക് പോലീസ് സഹായം ചെയ്തതായി സമരസമിതി ആരോപിച്ചിരുന്നു. കള്ളക്കേസുകളിൽ പ്രതി ചേർത്ത് സമര നേതാക്കളെ ജയിലിലടച്ച് സമരസമിതി നൽകിയ ഒരു പരാതിയിലും അന്വേഷണം നടത്താനോ കേസെടുക്കാനോ തയ്യാറാവാത്തതിലും പ്രതിഷേധിച്ചായിരുന്നു പോലീസ് സ്റ്റേഷൻ മാർച്ച്.
ചെറുവണ്ണൂർ റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് മേപ്പയ്യൂർ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപത്ത് വെച്ച് സി.ഐ ഷിജു സബ് ഇൻസ് പെക്ടർ വിനീത് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. മാർച്ചിൽ വി.എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കീഴ്പ്പോട്ട് മൊയ്തി അധ്യക്ഷത വഹിച്ചു. കെ. ലോഹ്യ ടി.കെ.എ. ലത്തീഫ്, സറീന ഒളോറ ,എ.കെ. ബാലകൃഷ്ണൻ, മധു പുഴയരികത്ത് നാരായണൻ മേലാട്ട് ഇസ്മയിൽ കമ്മന, എം.കെ. മുരളീധരൻ, മുബഷീർ ചെറുവണ്ണൂർ എ എന്നിവർ സംസാരിച്ചു.ഇല്ലത്ത് അബ്ദുൾ റഹിമാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, വി.പി. മോഹനൻ, വി.അസയിനാർ,അഷീന നടുക്കാട്ടിൽ, കെ. മനു, നൗഷാദ് വാളിയിൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.