Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻചിറ കെ.എസ്.ഇ.ബി ഓഫിസിന് മുൻപിൽ കോൺഗ്രസ്സ് കൂട്ടധർണ്ണ.

14 Aug 2024 14:55 IST

WILSON MECHERY

Share News :


പുത്തൻചിറ:

അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ, ആനുവൽ കോഷൻ ഡെപ്പോസിറ്റും മറ്റ് സർ ചാർജുകളുമടക്കം അമിതബിൽ ഈടാക്കുന്നതിനെതിരെ, യുവാക്കൾക്ക് തൊഴിൽ നിഷേധിച്ചു കൊണ്ടുള്ള നിയമന നിരോധനത്തിനെതിരെ, ഉപകരണങ്ങളുടെ അപര്യാപ്ത മൂലവും, വർക്കർമാരടക്കമുള്ള ജീവനനക്കാരുടെ കുറവ് മൂലവും മെയിന്റനൻസ് അടക്കമുള്ള സേവന വീഴ്ച്ചകൾക്കെതിരെയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.എസ്.ഇ.ബി. ഓഫിസിന് മുൻപിൽ പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡണ്ട്, വി.എ. നദീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി ടി.എം.നാസർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഇ.എസ് സാബു മുഖ്യ പ്രഭാഷണം നടത്തി. ആൻ്റണി പയ്യപ്പിള്ളി, ടി.എസ് ഷാജി, സി.കെ.യുധി മാസ്റ്റർ, ജിജോ അരിക്കാടൻ,

അഡ്വ.വി.എസ്.അരുൺരാജ്, വാസന്തി സുബ്രഹ്മണ്യൻ, ഷൈല പ്രകാശൻ, പി.എസ്. സുഭാഷ്, പി.സി.ബാബു, എം.കെ.കാഞ്ചന എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News