Mon Jun 30, 2025 7:03 AM 1ST

Location  

Sign In

എയർപോർട്ട് ഉപദേശക സമിതിക്ക് നിയമപരമായ അധികാരം നൽകണം : സിപിഐ

20 Apr 2025 19:08 IST

Saifuddin Rocky

Share News :


നെടിയിരുപ്പ് :

കാലിക്കറ്റ് എയർപോർട്ട് വികസനവുമായി ബന്ധപ്പെടുത്തി നിരവധി ജനകീയ പ്രശ്നങ്ങൾ ഉയർന്നു വരുന്നത് പരിഹരിക്കുന്നതിനും ചർച്ചചെയ്യുന്നതിനും പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനും എയർപോർട്ട് ഉപദേശക സമിതിക്ക് നിയമപരമായ അധികാരങ്ങൾ നൽകണമെന്ന് സിപിഐ നെടിയിരുപ്പ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു . ഉപദേശക സമിതി യോഗങ്ങൾ പലപ്പോഴും പ്രഹസനമാവുകയാണ്.

എടുക്കുന്ന തീരുമാന ങ്ങൾ നടപ്പിലാക്കാനാവാതെ സമിതിയുടെ പ്രവർത്തനം ഉപദേശക റോളിൽ

മാത്രം ഒതുങ്ങുകയാണ് . പ്രദേശത്തെ ലോക്സഭ, രാജ്യസഭ അംഗങ്ങൾ , എംഎൽഎമാർ , നഗരസഭാ അധികാരികൾ തുടങ്ങിയവരും മറ്റുമാണ് ഉപദേശക സമിതി അംഗങ്ങൾ. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട യാത്ര പ്രശ്നങ്ങൾ, റൺവേ വികസനവുമായി ബന്ധപ്പെട്ട മലിനീകരണം, മലിനജലം പൊതു ഇടങ്ങളിലേക്ക് കുത്തിയൊഴുകുന്നത് അടക്കം നിരവധി വിഷയങ്ങൾ ഇവിടെ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു.

എയർപോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആധികാരികമായി ചർച്ചചെയ്യുന്നതിനും എടുക്കുന്ന തീരുമാനങ്ങൾ നിയമപരമായി നടപ്പിലാക്കുന്നതിനും സാധിക്കാതെ പോകുന്നത് ഉപദേശകസമിതിയുടെ നിയമപരമായ അധികാരത്തിന്റെ കുറവാണ് . ഇതിന് പരിഹാരം കാണണം എന്നും സമ്മേളനം ആവശ്യപ്പെട്ടു . മിനി സിവിൽ സ്റ്റേഷൻ, യൂത്ത് സ്റ്റേഡിയം, എയർപോർട്ട് വികസനവുമായി ബന്ധപ്പെട്ട പരിസരവാസികളുടെ വിഷയങ്ങൾ, നഗരസഭ ഭരണത്തിലെ അഴിമതികൾ , നെൽവയൽ നികത്തലുകൾ എല്ലാം പ്രമേയത്തിന്റെ ഭാഗമായി വിവിധ ബ്രാഞ്ചുകൾ അവതരിപ്പിച്ചു.


മുതിർന്ന പാർട്ടി അംഗം പി കെ നാരായണൻ പതാകയുയർത്തി.

സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഇരുമ്പൻ സെയ്തലവി പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു .


കോട്ട മുഹമ്മദാലി ,പി ഉഷ , പി സി മണി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു .


പി .മൈമുന , പുലത്ത് കുഞ്ഞു ,ഇ കുട്ടൻ , ടി പി പൃഥ്വിരാജ് , അനീഷ് വാഴയൂർ , പാറക്കൽ മുന്നാസ്, കെ പി സൽമാൻ , വി മണി എന്നിവർ സംസാരിച്ചു.


ലോക്കൽ സെക്രട്ടറിയായി കെ പി അസീസ് ബാവയെയും അസി : സെക്രട്ടറിയായി കോട്ട മുഹമ്മദാലിയെയും സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ മണ്ഡലം സമ്മേളനം മെയ് 24 , 25 തീയതികളിൽ നെടിയിരുപ്പിൽ വെച്ച് നടക്കും

Follow us on :

More in Related News