Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗനവാടി പ്രവേശനോത്സവം നടത്തി.

06 Jun 2024 20:14 IST

UNNICHEKKU .M

Share News :

മുക്കം:വനിത ശിശുവികസനവകുപ്പ് ഐ സി ഡി എസ് കുന്ദമംഗലം അഡീഷണൽ മുക്കം മുനിസിപ്പാലിറ്റിതലഅങ്കണവാടി പ്രവേശനോത്സവം ആൽത്തറ അങ്കണവാടിയിൽ നടത്തി. മുക്കം നഗരസഭ ചെയർമാൻ പി ടി. ബാബു പരിപാടി ഉദ് ഘാടനം ചെയ്തു. ഉദ് ഘടന ചടങ്ങിൽ അങ്കണവാടി വർക്കർ ലളിത സ്വാഗതവും ഐ സി ഡി എസ് 

സൂപ്പർ വൈസർ റീജ അധ്യക്ഷത വഹിച്ചു.മുൻ കൗൺസിലർ പ്രഷിസന്തോഷ്‌, ആശംസകൾ അർപ്പിച്ചു ചെയർമാൻ ശ്രീ പി ടി ബാബു കുട്ടികളെ തൊപ്പികൾ അണിയിച്ചും പൂവുകൾ നൽകിയും സ്വീകരിച്ചു.എല്ലാകുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ വർണ്ണക്കൂട്ട് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നാനൂറോളം കുട്ടികളാണ് ഈ വർഷം നഗരസഭയിലെ 35 അങ്കണവാടികളിലായി പ്രവേശനം നേടാൻ എത്തിയിട്ടുള്ളത്.

Follow us on :

More in Related News