Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

05 Jun 2024 15:31 IST

PEERMADE NEWS

Share News :


പീരുമേട്:

കോട്ടയം വനം ഡിവിഷനു കീഴിലെ മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. കൊമ്പുകുത്തി ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിൽ വൃക്ഷത്തൈകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ്

സി.എ. ഷെഫിഖ് അധ്യക്ഷത വഹിച്ചു. മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സുനിൽ 

ഉദ്ഘാടനം ചെയ്തു.

. 2023- 24 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.  സ്കൂൾ മുറ്റത്ത് വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടു . ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുനീർ പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് നടത്തി.

സ്കൂൾ എച്ച് .എം മഞ്ജു ,ഊരുമൂപ്പൻ സി. വിശ്വനാഥൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയർ പങ്കെടുത്തു


 

Follow us on :

More in Related News