Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖനനത്തിന് ലൈസൻസ് നൽകിയ പഞ്ചായത്ത് പ്രസിഡൻ്റ് ക്വാറിക്കെതിരെ സമരത്തിനിരുന്നത് ജനങ്ങളെ പറ്റിക്കാൻ : മുനീർ എരവത്ത്

22 Aug 2024 19:14 IST

Preyesh kumar

Share News :

കീഴരിയൂർ: തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയിലെ കരിങ്കൽ

ഖനനത്തിന് ലൈസൻസ് നൽകിയ 

കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമലയും സിപിഎം ഉം ക്വാറിക്കെതിരെ

യുള്ള റിലേ സത്യാഗ്രഹ സമരത്തിന് ഇരുന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് ഡിസിസി ജനറൽ 

സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു.

കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച

തങ്കമല ക്വാറി വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തങ്കമല ക്വാറിക്ക് പഞ്ചായത്ത് നൽകിയ ലൈസൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 

യുഡിഎഫ് പ്രക്ഷോഭ സമരം പ്രഖ്യാപിച്ചതിനു ശേഷമാണ് ഗത്യന്തരമില്ലാതെ പഞ്ചായത്ത് പ്രസിഡൻറ് അടിയന്തര ഭരണ സമിതി യോഗം

വിളിച്ച് ക്വാറി ലൈസൻസ് റദ്ദാക്കിയത്. 

അതിതീവ്ര മഴ വന്നതോടെ ക്വാറിക്ക് താഴ് വാരത്ത് താമസിക്കുന്നവർ ഭീതിയിലായിരുന്നു.  


കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ പാറ പൊട്ടിച്ച സ്ഥലത്ത് വലിയ ജലാശയം രൂപപ്പെട്ടത് നാടിന് തന്നെ അപകട ഭീഷണയായിട്ടുണ്ടെന്നും ഖനനം കാരണം സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ മലിനമാവുന്നതും രാത്രിയിലും നിയമങ്ങൾ കാറ്റിൽ പറത്തി ഖനനം നടത്തുന്നതും നിയമങ്ങൾ കാറ്റിൽ പറത്തിയാണെന്നും

ക്വാറി പ്രവർത്തനം നിർത്തിയില്ലെങ്കിൽ യു ഡി എഫ് 

ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും മുനീർ എരവത്ത് പറഞ്ഞു.


യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ 

ടി.യു.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. 

യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ

, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.എ.ലത്തീഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ടി.കെ.ഗോപാലൻ..,പഞ്ചായത്തം

ഗങ്ങളായ കെ.സി.രാജൻ, സവിത നിരത്തിൻ്റെ മീത്തൽ, യൂത്ത് ലീഗ് നിയേജക മണ്ഡലം സെക്രട്ടറി

കെ.കെ.സത്താർ, കെ.എം.സുരേഷ് ബാബു, ചുക്കോത്ത് ബാലൻ നായർ, ഒ.കെ.കുമാരൻ എന്നിവർ സംസാരിച്ചു..



Follow us on :

Tags:

More in Related News