Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2024 20:07 IST
Share News :
കോഴിക്കോട്: കേരളത്തിലുടനീളം പ്രത്യേകിച്ച് മലബാർ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങള്‍.
കെഎസ്‌ഇബി കോഴിക്കോട്, വടകര സർക്കിളുകളിലായി ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഏഴുകോടിയുടെ നാശനഷ്ടമാണുണ്ടായത്. രണ്ട് ലക്ഷത്തോളം ഗാര്‍ഹിക-വാണിജ്യ ഉപഭോക്താക്കളെയാണ് ഇത് ബാധിച്ചത്. 2,375 ലോ ടെൻഷൻ പോസ്റ്റുകള്‍, 29,511 കെവി വൈദ്യുതി പോസ്റ്റുകള്‍ എന്നിവ തകർന്നു.
കോഴിക്കോട് സർക്കിളിനു കീഴിലെ പൊറ്റമ്മല്‍, മാങ്കാവ്, വടകര സർക്കിളിനു കീഴിലെ തൊട്ടില്‍പ്പാലം, കുറ്റ്യാടി, മേപ്പയൂർ, നിലമ്പൂർ സർക്കിളിനു കീഴിലെ കാളികാവ്, വാണിയമ്പലം തുടങ്ങിയ സെക്ഷനുകളെയാണ് പ്രകൃതിക്ഷോഭം പ്രധാനമായും ബാധിച്ചത്. 11 കെവി കണ്ടക്ടറുകള്‍ 194 എണ്ണം നശിച്ചു. 5,686 ലോ ടെൻഷൻ ലൈനുകള്‍, 437 ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവക്കും നാശമുണ്ടായി. വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക തകരാറുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഇലക്‌ട്രിക്കല്‍ സർക്കിള്‍ തലത്തില്‍ 24 മണിക്കൂർ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
അതത് സർക്കിള്‍ പരിധിയിലെ ഉപഭോക്താക്കള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പറില്‍ പരാതി അറിയിക്കാം. ജീവനക്കാർ കുറവുള്ളിടത്ത് മറ്റു മേഖലകളില്‍നിന്ന് പുനർവിന്യസിക്കാനും ആവശ്യമെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കാനും നടപടി സ്വീകരിച്ചു. വേണ്ടയിടങ്ങളില്‍ ആവശ്യമായ ഉപകരണങ്ങളും നിർമാണ സാമഗ്രികളും സമയബന്ധിതമായി എത്തിക്കും. പരിഹാരം വൈകിയാല്‍ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ 9633088900 എന്ന നമ്പറിലേക്ക് വാട്സ്‌ആപ്പിലൂടെയും പരാതിപ്പെടാം. കണ്‍ട്രോള്‍ റൂം നമ്പർ കോഴിക്കോട്: 9846010692, വടകര:9496010849.
Follow us on :
Tags:
More in Related News
Please select your location.