Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായുരപ്പന്റെ രൂപം ഉള്ള സ്വർണ്ണ ലോക്കറ്റ് മുക്ക് പണ്ടം:ഗുരുവായൂർ ദേവസ്വം ബോർഡ് ഭക്തരോട് ചെയ്തത് കൊടും വഞ്ചന....

14 Jul 2024 22:13 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിൽ നിന്ന് എല്ലാവർഷവും അന്നത്തെ സ്വർണ്ണ വിലക്ക് ഗുരുവായുരപ്പന്റെ രൂപം ഉള്ള സ്വർണ്ണ ലോക്കറ്റ് വിതരണം ചെയ്തത് കള്ളനാണയങ്ങളാണ് എന്ന് ഒരു ഭക്തന്റെ പരിശോധനയിൽ തെളിഞ്ഞു.ഭക്തരുടെ വൈകാരികതയെ ചൂഷണം ചെയത് ഗുരുവായൂർ ദേവസ്വം ബോർഡ് വിൽക്കുന്ന സ്വർണ്ണ ലോക്കറ്റ് വിൽക്കുകയോ,പണയം വെയ്ക്കുകയോ ചെയ്യില്ല എന്ന വിശ്വാസത്തിലാണ് സ്വർണ്ണവിലവാങ്ങി മുക്ക് ലോക്കറ്റ് ഉണ്ടാക്കി വിറ്റിട്ടുള്ളത്.വൈകാരികതയും കൃഷ്ണ ഭക്തിയും ഏറെയുണ്ടങ്കിലും സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴാണ് ഒറ്റപ്പാലം സ്വദേശി ഭഗവാനോട് മനസ്സാ മാപ്പു ചോദിച്ച് ലോക്കറ്റ് പണയം വയ്ക്കാൻ നിർബന്ധിതനായത്. അതിലൂടെയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് ഭക്തരോട് കൊടും വഞ്ചന നടത്തിയ കാര്യം പുറത്ത് വന്നത്.ഇതിന്റെ പരിപൂർണ്ണ ഉത്തരവാദിത്യം നിർവ്വഹിക്കുന്ന ദേവസ്വം ചെയർന്മാനും,ഭരണ സമിതിയും കുറ്റക്കാരാണെന്നും ഇവർക്കെതിരെ സമഗ്ര അന്യോഷണം നടത്തി നടപടികൾ സ്വീകരണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ആവശ്യപ്പെട്ടു.ഭക്തരോട് കൊടും വഞ്ചന നടത്തിയ പശ്ചാതലത്തിൽ ഗുരുവായൂർ ലോക്കറ്റ് വാങ്ങിയ മുഴുവൻ ഭക്തർക്കം ഈ അവസ്ഥ ഉണ്ടാകുമെന്നും കൈവശമുള്ള ലോക്കറ്റുകൾ പരിശോധനക്ക് ഭക്തർ വിധേയമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ,ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News