Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ഗ്രാമക്കുളം ശ്രീകാര്‍ത്ത്യായനി ഭഗവതി മഹാബ്രഹ്മ രക്ഷസ് ക്ഷേത്രത്തിൽ

12 Jan 2026 19:09 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ഗ്രാമക്കുളം ശ്രീകാര്‍ത്ത്യായനി ഭഗവതി മഹാബ്രഹ്മ രക്ഷസ് ക്ഷേത്രത്തിൽ നാഗദേവതകളുടെ പുനഃപ്രതിഷ്‌ഠാകർമ്മവും,പായസഹോമവും,സർപ്പബലിയും ഭക്തിസാന്ദ്രമായി.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.ബ്രഹ്മശ്രീ പാതിരിക്കുന്നത്ത് മന ശ്രീനീലകണ്ഠ‌ൻ നമ്പൂതിരി പൂജാദികർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.മഞ്ഞൾപൊടി അർച്ചന,നാഗപൂജ,പാലുംനൂറും എന്നിവയും നടന്നു.നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ രക്ഷാധികാരി ജനാർദ്ദനൻ മത്രംക്കോട്ട്,പ്രസിഡന്റ് ദേവദാസ് വാഴപ്പുള്ളി,സെക്രട്ടറി രാധാകൃഷ്ണൻ കാഞ്ഞിരപറമ്പിൽ,ട്രഷറർ ശശിധരൻ കൂർക്കപറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News