Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിയ കള്ളൻ പിടിയിലായത് പോലീസിൻ്റെ മികവുറ്റ അന്വേഷണത്തിൽ

08 Aug 2024 21:02 IST

WILSON MECHERY

Share News :

ഇരിങ്ങാലക്കുട:

കഴിഞ്ഞ ദിവസം കാട്ടൂരിൽ പിടിയിലായ കള്ളൻ പദ്ധതിയിട്ടത് നിസാര കാര്യങ്ങളല്ല. യൂട്യൂബിൽ നിന്ന് സി.സി.ടി. ക്യാമറകൾ നശിപ്പിക്കാനുള്ള വിദ്യകൾ വരെ പഠിച്ച ഇയാൾ മോഷണത്തിൻ്റെ വേറിട്ട രീതികൾ പരീക്ഷിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് പോലീസിൻ്റെ കൈക്കുള്ളിലായത്. കേസ്സെടുത്ത സംഭവങ്ങൾ കൂടാതെ വേറെയും മോഷണ ശ്രമങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്. കാട്ടൂർ . ഇരിങ്ങാലക്കുട, ചേർപ്പ് മേഘലയിൽ പല വീടുകളിലും മോഷണത്തിനായി മതിൽ ചാടിക്കടന്നെങ്കിലും സിസിടിവി ക്യാമറകൾ കണ്ട് ശ്രമം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. നാളുകളായി അടച്ചിട്ട പല വീടുകളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഉടസ്ഥർ വീടുകളിൽ തിരിച്ചെത്തി പരിശോധിക്കുമ്പോൾ ആയിരിക്കും മോഷണ വിവരം പുറത്തറിയുക. കഴിഞ്ഞ ദിവസം ഇങ്ങനെ ചില വീടുകൾ പോലീസ് കണ്ടെത്തിയാരുന്നു

നീളമുള്ള കമ്പിപ്പാര കൊണ്ടുനടക്കാൻ എളുപ്പത്തിന് രണ്ടായി കട്ട് ചെയ്താണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ആദ്യം മോഷണം നടത്തിയ വീട്ടിൽ നിന്നു എടുത്ത കട്ടിംങ് യന്ത്രങ്ങളും പിന്നീടിടുള്ള സ്ഥലങ്ങളിൽ ഇയാൾ ഉപയോഗിച്ചു.

ജൂലൈ ഇരുപത്തിനാലാം തിയ്യതിയാണ് പടിയൂർ പഞ്ചായത്തിനടുത്തുള്ള വീട്ടിൽ മോഷണം നടന്ന പരാതി കാട്ടൂർ പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. ഉടനെ റൂറൽ എസ്.പി. നവനീത് ശർമ്മ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജു എന്നിവരുടെ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. പടിയൂരിൽ മോഷണം നടന്ന വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയ 

അന്വേഷണ സംഘത്തിന് കള്ളൻ്റെതെന്നു സംശയിക്കുന്ന അവ്യക്തമായ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്. എന്നാൽ നാലു ദിവസത്തിനു ശേഷം മറ്റൊരു വീട്ടിൽ മോഷണം നടന്ന പരാതിയും ലഭിച്ചു. ദിവസങ്ങളായി പൂട്ടിക്കിടന്ന വീട് ആയതിനാൽ എന്നാണ് മോഷണം നടന്നതെന്നെന്ന് കൃത്യമായ ഒരു വിവരവും ഇല്ലായിരുന്നു.

മോഷണത്തിൻ്റെ രീതികൾ പഠിച്ച് മോഷ്ടാവ് ഒരാൾ തന്നെയെന്ന അന്വേഷണ സംഘത്തിൻ്റെ ആദ്യ നിഗമനം തെറ്റിയില്ല എന്നതാണ് വിനോദിൻ്റെ അറസ്റ്റ് തെളിയിച്ചത്.

പല ഘട്ടങ്ങളിലും വഴിമുട്ടിയ അന്വേഷണത്തിൽ ചെറിയ സൂചനകളും സാധ്യതകളും ഉപയോഗപ്പെടുത്തിയതാണ് ഗുണമായത്. പോലീസിൻ്റെ ഹിസ്റ്ററിയിൽ ഇല്ലാത്ത ആളായതിനാൽ ഇയാൾ പിടിക്കപ്പെടാനുള്ള സാധ്യതകൾ വിദൂരമായിരുന്നു. ദിവസേന അന്വേഷണപുരോഗതി ചോദിച്ചറിഞ്ഞ് കൃത്യമായ നിർദ്ദേശങ്ങളാണ് ഡി.വൈ.എസ്.പി. കെ.ജി സുരേഷ് നൽകിയിരുന്നത്.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ശാത്രീയ തെളിവുകളും കണ്ടെത്തിയതോടൊപ്പം നാട്ടിൽ നിന്നു വിശദമായ വിവരശേഖരണവും രഹസ്വമായി അന്വേഷണ സംഘം നടത്തിയിരുന്നു.

പകൽ മുണ്ടും ഫുൾ കൈ ഷർട്ടുമിട്ട് നാട്ടു വേഷത്തിൽ നടന്നിരുന്ന ഇയാൾ രാത്രിയിൽ ട്രാക് സ്യൂട്ടും ടിഷർട്ടും ബാഗുമായി വേഷം മാറും. വലിയ ട്രാവലിംങ് ബാഗിൽ നിറെയെ രാത്രിയിലേക്കുള്ള തൻ്റെ "വർക്കിങ്ങ് ടൂൾസുമായാണ് " യാത്ര. സന്ധ്യയോടെ പുതുക്കാട്ടെ വീട്ടിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് എന്നും കാറിൽ യാത്ര. ഈ യാത്രയിലാണ് ലൈറ്റില്ലാത്ത വീടുകളും, ഗെയ്റ്റ് താഴിട്ടു പൂട്ടിയതും ശ്രദ്ധിക്കുക. പിന്നീട് അർദ്ധരാത്രിയോടെ സ്കൂട്ടറിൽ ഓപ്പറേഷനായി കറക്കം. ബലമേറിയ വാതിലുകളും, ഗ്രില്ലുകളും ഇയാൾ ഫ്രഫഷണൽ കള്ളന്മാരേപ്പോലെ നിസ്സാരമായി പൊളിച്ചാണ് മോഷണം നടത്തിയിരുന്നത്.

വലിയ സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് തീർക്കാനുള്ള വഴിയായാണ് മോഷണം തിരഞ്ഞെടുത്തതെന്നും വിനോദ് അന്വേഷണ സംഘത്തോട് പറഞ്ഞു. 

അതുകൊണ്ടുതന്നെ ഇനിയും മോഷണങ്ങളുടെ പരമ്പര തന്നെ ഇയാൾ നടത്തിയേനേ എന്ന നിഗമനത്തിലാണ് പോലീസും ഉള്ളത്. ഇയാളെ പിടികൂടിയതിൽ വലിയ തലവേദനയാണ് പോലീസിന് ഒഴിവായത്. തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ. ജി. സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇആർബൈജു, ഇരിങ്ങാലക്കുട ക്രൈം ടീം അഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്.ഉമേഷ്, കാട്ടൂർ സീനിയർ സി.പി.ഒ സി.ജി.ധനേഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

ആശുപത്രിയിലുള്ള തൻ്റെ പെൺസുഹൃത്തിന് രാത്രി ഭക്ഷണവും വാങ്ങി നടന്നു വരുന്നതിനിടെ കള്ളനോടൊപ്പം പോലീസും നടന്നു. മോഷണം നടന്ന രാത്രിയിലെ അവ്യക്തമായ ദൃശ്യങ്ങളിൽ കണ്ടയാളുടെ ശാരീരികപ്രത്യേകതകൾ മനസ്സിലാക്കുകയായിരുന്നു പോലീസുദ്യോഗസ്ഥരുടെ ലക്ഷ്യം.സംശയത്തിനിടവരുത്താതെ വഴിയാത്രക്കാരെപ്പോലെ ഒപ്പം നടന്ന് ഇയാളുടെ ചേഷ്ടകൾ തിരിച്ചറിഞ്ഞതോടെ സൗഹൃദഭാവത്തിൽ മഫ്തിയിൽ പോലീസ് ഒരു കോൾ ചെയ്യാൻ മൊബൈൽ ഫോൺ ചോദിച്ചു. ഫോൺ നീട്ടിയ കൈകളിൽ വിലങ്ങു വീണ ശേഷം പത്തു മിനിറ്റ് കഴിഞ്ഞാണ് കള്ളത് സ്വപ്നമോ യാഥാർത്യമോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. ചൊവ്വഴ്ച വൈകിട്ടട്ടോടെയാണ് ചില സൂചനകൾ അന്വേഷണ സംഘം കണ്ടെത്തിയത്. അന്നു രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു. 

        മുൻ കുട്ടി വീടുകൾ കണ്ടു വച്ചായിരുന്നു മോഷണം. ഇയാൾ മോഷണം നടത്തിയ പല വീടുകളുടേയും ഉടമസ്ഥർ സ്ഥലത്തില്ലാത്തതിനാൽ പ്രതിയേയും കൊണ്ട് പോലീസ് എത്തിയപ്പോഴാണ് ഉടമസ്ഥർ സംഭവങ്ങൾ അറിയുന്നത്. ഇയാൾ മോഷണം നടത്തിയ വീടുകൾ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നതായും മോഷണ വിവരം പുറത്തറിയാത്ത കേസ്സുകളും ഉണ്ടെന്നാണ് അറിയുന്നത്. 

 കൈപ്പിടിയിലൊതുക്കിയ ആൾ കുറ്റസമ്മതം നടത്തിയപ്പോൾ ആത്മസന്തോഷത്തിലായി അന്വേഷണ സംഘാംഗങ്ങൾ.അർദ്ധരാത്രി നടന്ന മോഷണത്തിൽ രാത്രിയിലെ അവ്യക്തമായ ദൃശ്യങ്ങൾ മാത്രമായിരുന്നു തുണ

Follow us on :

More in Related News