Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കൻ പേരാമ്പ്രയിൽ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.

18 Jul 2024 09:21 IST

Preyesh kumar

Share News :

പേരാമ്പ്ര: കൂത്താളി പഞ്ചായത്തില്‍ കിഴക്കന്‍ പേരാമ്പ്രയിലെ മക്കുന്നുമ്മല്‍ മീത്തല്‍ രാജന്‍റെ ഓടിട്ട വീടിനുമുകളില്‍ ഇന്നലെ വൈകീട്ട് ആഞ്ഞടിച്ച കാറ്റില്‍ തേക്കുമരം കടപുഴകി വീണു. തേക്ക്മരം പേരാമ്പ്ര അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മുറിച്ചു മാറ്റി.

  പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി .സി. പ്രേമന്‍റെ നേതൃത്വത്തിൽ സേനാംഗങ്ങളും,നാട്ടുകാരായ ഇസ്മയില്‍,അലി ഉമ്മര്‍ എന്നിവരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി.പെരുവണ്ണാമൂഴി പോലീസ് ജനപ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവരും 

സ്ഥലത്തുണ്ടായിരുന്നു.

വീടിന്‍റെ മേല്‍ക്കുര തകര്‍ന്ന നിലയിലാണ്. 

 മരം വീഴുബോള്‍ വീട്ടുകാര്‍ വീട്ടിനകത്തുണ്ടായി

രുന്നതായും ,തലനാരിഴയ്ക്കാണ് അപകടം പറ്റാതെ രക്ഷപ്പെട്ടതെന്നും അയല്‍വാസികള്‍ പറഞ്ഞു.

Follow us on :

Tags:

More in Related News