Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യന്ത്രവത്കൃതപോട്ടറി വീ ലിൽ മൺപാത്ര തൊഴിലിൽ പരിശീലനം സമാപിച്ചു.

08 Dec 2024 19:14 IST

Asharaf KP

Share News :

മൊകേരി: കുന്നുമ്മൽ ബ്ലോക്കിലെ മൊകേരി വടയക്കണ്ടി നഗറിൽ 10 ദിവസമായിനടന്ന യന്ത്രവത്കൃതപോട്ടറി വീ ലിൽ മൺപാത്ര തൊഴിലിൽ പരിശീലനം സമാപിച്ചു. 8 സ്ത്രീകൾ ഉൾപ്പെടെ 20 പേരാണ് പരിശീലനത്തിന് ഉണ്ടായിരുന്നത് .നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശനത്തിൽ വെച്ച പരിപാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ഓഫീസർ നാഗറെഡി നടത്തിയ പദ്ധതി വിശധീകരണത്തിൽ പരിശീലനം ലഭിച്ചവർക്ക് സൗജന്യമായി ഇലക്ട്രിക്കൽ പോട്ടറി വിൽ നൽകുന്നതോടൊപ്പം സർട്ടിഫിക്കറ്റും ഐഡി കാർഡും നൽകുമെന്ന് അറിയിച്ചു.ബ്ലോക്ക് വ്യവസായ ഓഫീസർ ഷിജിത്ത് വിവിധ സഹായ പദ്ധതികളെ കുറിച്ച് ക്ലാസ് നൽകി. പരിപാടിയിൽ വെച്ച് മാസ്റ്റർ ട്രെയിനറും ശില്പയുമായ മനോജ് മാമ്പറ്റയേയും ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നിന്നും വിരമിച്ച രാമൻ വടയക്കണ്ടിയും ആദരിച്ചു ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞിരാമൻ, വാർഡ് മെമ്പർ ഷിനു , രാജു ചേളാരി, ബാബുരാജ് കക്കട്ടിൽ ,സന്തോഷ് പേരാമ്പ്ര, മനോജ് മാമ്പറ്റ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News