Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പശുക്കിടാവിനെ പുലി പിടിച്ചു

30 Jul 2024 16:03 IST

PEERMADE NEWS

Share News :


പീരുമേട്:

ഏലപ്പാറ കോഴിക്കാനം രണ്ടാം ഡിവിഷനിൽ മേയാൻ വിട്ട പശുക്കിടാവിനെ പുലി പിടിച്ചു. തിങ്കളാഴ്ചരാത്രിയിലാണ് സംഭവം നടന്നത്. വിവരം അറിഞ്ഞ സ്ഥലത്തെത്തിയ വനം വകുപ്പ് പ്രദേശത്ത് കാമറ സ്ഥാപിച്ചു .

 ഏലപ്പാറ കോഴിക്കാനം ഹെലിബറിയാ റോഡരികിലാണ് പശു കിടാവ് കിടന്നത് .ഇതിന്റെ കുറച്ചുഭാഗം ഭക്ഷിച്ചിട്ടും ഉണ്ട്.

ഇതുവഴി വന്ന വാഹന യാത്രക്കാരാണ് പശു കിടാവിൻ്റെ ജഡം കണ്ടത് .തുടർന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു തുടർന്ന്

 നാട്ടുകാർ അറിയിച്ച തുടർന്ന് സ്ഥാലത്ത് എത്തിയ വനപാലകർ മേഖലയിൽ പരിശോധന നടത്തി .പശുക്കിടാവിനെ പിടികൂടിയത് പുലിയാണെന്ന് കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല എങ്കിലും വനം വകുപ്പ് കാമറ സ്ഥാപിച്ചു.കഴിഞ്ഞദിവസം നാലു കിലോമീറ്റർ അകലെ പുതുവൽ ഭാഗത്താണ്പുലി ജനവാസ മേഖലയിൽ എത്തി പ്രദേശവാസിയുടെ ആട്ടിൻകുട്ടികളെ പുലി പിടികൂടിയത് . വിട്ടുടമയുടെ സി.സി ടിവി കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. എതാനും മാസം മുമ്പ്തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ പുലി പിടികൂടിയതിനെ തുടർന്ന് അന്ന് വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിയുകയും  ഇവിടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും കൂട്ടിൽ പുലി അകപ്പെട്ടില്ല . പതിവായി പുലിയെ കാണുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്.

Follow us on :

More in Related News