Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ കയാക്കിംങ് ചാമ്പ്യൻഷിപ്പ് നവംബറിൽ കണ്ണൂരിൽ നടക്കും

11 Oct 2024 10:26 IST

enlight media

Share News :

കണ്ണൂർ : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയിട്ടുള്ള കണ്ണൂർ ടൂറിസം കലണ്ടറിന്‍റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 2024 നവംബർ 24 നു ന് ദേശീയ കയാക്കിംങ് ചാബ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു.


പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്നും രാവിലെ 7 മണിക്ക് ആണ് കയാക്കിങ്ങിനു തുടക്കം . മൊത്തം 11 കിലോ മീറ്റർ ദൂരമാണ് ഉണ്ടാവുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തും. സിംഗിൾ കയാക്കുകളും, ഡബിൾ കയാക്കുകളും മത്സരത്തിലുണ്ടാകും. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ട് കാറ്റഗറികളിൽ

ആയി പ്രത്യേകം മൽസരം ഉണ്ടാകും . ഡബിൾ കയാക്കുകളിൽ പുരുഷന്മാർ മാത്രം അടങ്ങിയ ടീം , സ്ത്രീകൾ മാത്രം അടങ്ങിയ ടീം , സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്ന് കാറ്റഗറികൾ ഉണ്ടാകും പ്രത്യേകം മല്‍സരം ഉണ്ടാകും. അന്‍പതിനായിരം രൂപയാകും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക്‌ ലഭിക്കുക. ഓരോ കാറ്റഗറിയിലും വ്യക്തിഗത മത്സര വിജയിക്ക് ഒന്നാം സ്ഥാനത്തിന് 25000രൂപയും, രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ലഭിക്കും . ഗ്രൂപ്പ് മത്സരത്തിന് ഓരോ കാറ്റഗറിയിലും ഒന്നാം സമ്മാനം 50000 രൂപ രണ്ടാം സമ്മാനം 25000 രൂപ മൂന്നാം സമ്മാനം 10000 രൂപ എന്നിങ്ങനെ ആണ് സമ്മാനം.


'കണ്ണൂര്‍ കയാക്കത്തോൺ 2024 ’ എന്ന പേരിട്ടിരിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മത്സരിക്കാൻ എത്തുന്നവർക്ക് ഗ്രാമസൗന്ദര്യം ആസ്വദിച്ചും കണ്ടലിന്റെ സമൃദ്ധി കണ്ടറിഞ്ഞുമുള്ള വ്യത്യസ്ത അനുഭവമായിരിക്കും കയാക്കിങ്ങ് നൽകുക. നിരവധി തുരുത്തുകൾ, വളപ്പട്ടണം റയിൽവേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ഓട് ഫാക്ടറികൾ, ചെറു തോണികളിൽ നിന്നുള്ള മീൻ പിടുത്തം, കണ്ടൽ കാടുകൾ അങ്ങനെ പലവിധ കാഴ്ചകളാണ് പറശ്ശിനി മുതൽ അഴീക്കൽ വരെയുള്ള കയാക്കിങ്ങിലൂടെ നേരിട്ട് അനുഭവിച്ചറിയാന് സാധിക്കുക മത്സരാർത്ഥികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി വിവിധ കരകളിൽ ആംബുലന്സ് സൗകര്യം, ബോട്ടുകളിൽ മെഡിക്കൽ ടീം, കുടിവെള്ളം ,സ്‌ക്യൂബാ ടീം എന്നിവ ഉറപ്പാക്കും. ഒപ്പം ആവശ്യമായ കുടിവെള്ളം, റിഫ്രഷ്മെന്റുകൾ എന്നിവ കയാക്കുകളിലും നൽകും.രജിസ്‌ട്രേഷൻ ഫീസ് സിംഗിൾ കയാക്കിനു 500 രൂപയും ഡബിൾ കയാക്കിനു 1000 രൂപയുമാണ്.


കൂടുതൽ വിവരങ്ങൾക്ക് 8590855255 എന്ന നമ്പറിലോ ഡിറ്റിപിസി ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News