Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 21:13 IST
Share News :
കോഴിക്കോട് - സുപ്രീം കോടതി ജഡ്ജിയും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ' പ്രഥമ പ്രസിഡന്റും ആയിരുന്ന ജസ്റ്റീസ്.വി.ബലകൃഷ്ണഏറാടിയെ അനുസ്മരിച്ചു കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ഹൈസ്കൂൾ - ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ‘മൌലികാവകാശങ്ങളും കടമകളും ഇന്ത്യൻ ഭരണഘടനയിൽ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഉപന്യാസ മൽസര വിജയികളായ ശ്രേയ ഹരീഷ്, ശിഖാ ആൻ പ്രദീഷ് എന്നിവർക്കുള്ള ഉപഹാരം അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ വെസ്റ്റ്ഹിൽ ഡാഫോഡിൽ സ്കൂളിൽ നടന്ന ചടങ്ങിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബൂണൽ മുൻ വൈസ് ചെയർമാൻ കെ.വി. സച്ചിദാനന്ദൻ നൽകി.ഭരണഘടനയുടെ അടിസ്ഥാന ഘടനയുടേയും ധാർമ്മികമൂല്യങ്ങളുടേയും സത്ത സംരക്ഷിക്കുന്നതിന് അത്തരം കാര്യങ്ങൾ പുതിയ തലമുറയെ പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രിൻസിപ്പാൾ എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ, ഹെഡ്മിസ്ട്രസ്സ് റീനാ പി കെ, സെക്രട്ടറി പത്മനാഭൻ വേങ്ങേരി എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.