Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഴുത്തുകാരായ ദമ്പതികളെ ആദരിച്ചു.

21 Oct 2024 19:28 IST

Antony Ashan

Share News :

മൂവാറ്റുപുഴ:പായിപ്ര ഏ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരായ കുമാര്‍ കെ.മുടവൂരീനേയും സി.എന്‍. കുഞ്ഞുമോള്‍ ടീച്ചറേയും ആദരിച്ചു. ഈ ദമ്പതികളായ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളായ കുറുമ്പനാന കുഞ്ഞാന, നിലാവിനെ തൊടാന്‍ എന്നീ പുസ്തകങ്ങളെകുറിച്ച് ചര്‍ച്ചയും സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി. ഉണ്ണി കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ. ഘോഷ് സ്വാഗതം പറഞ്ഞു. വി.സി.വാസുദേവന്‍ അകത്തൂട്ട് മുഖ്യപ്രഭാഷണം നടത്തി. എം.ആര്‍. രാജം, കെ.ബി. ചന്ദ്രശേഖരന്‍ എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, എ.പി. കുഞ്ഞ്, ജീബി ഷാനവാസ്, എം.എസ്. ശ്രീധരന്‍, പി.എ. ബിജു, കുമാര്‍ കെ.മുടവൂര്‍, സി.എന്‍. കുഞ്ഞുമോള്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കുമാര്‍ കെ.മുടവൂരിന് പായിപ്ര കൃഷ്ണനും , സി.എന്‍. കുഞ്ഞു മോള്‍ക്ക് ലൈബ്രറി സെക്രട്ടറി കെ.ഘോഷും മൊമോന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.


Follow us on :

More in Related News