Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ബ്ലോക്കിൽ കർഷകർക്ക് ആശ്വാസമായി മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

17 May 2025 19:09 IST

MUKUNDAN

Share News :

ചാവക്കാട്:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് ഇനി വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം ലഭ്യമാകും.ഇതിനായുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.എൻ.കെ.അക്ബർ എംഎൽഎ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത് മുഖ്യാതിഥിയായി.ചാവക്കാട് സീനിയർ വെറ്റിനറി സർജൻ ഡോ.ജി.ഷർമ്മിള സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.അജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ,പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി.സുരേന്ദ്രൻ,പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷഹീർ,ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ്,ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്,മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.വി.ഷിബു,എംവിയു തൃശ്ശൂർ നോഡൽ ഓഫീസർ ഡോ.കെ.ആർ.അജയ് എന്നിവർ സംസാരിച്ചു.ഗുരുവായൂർ വെറ്റിനറി സർജൻ ഡോ.കെ.വിവേക് നന്ദി പറഞ്ഞു.ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ,പുന്നയൂർക്കുളം,വടക്കേക്കാട്,ഒരുമനയൂർ,കടപ്പുറം എന്നീ പഞ്ചായത്തുകളിലെയും ഗുരുവായൂർ,ചാവക്കാട് നഗരസഭ പരിധിയിലെയും കർഷകർക്ക് 1962 എന്ന ടോൾ ഫ്രീ നമ്പറിലൂടെ വിളിച്ചാൽ ഈ സേവനം ലഭ്യമാകും.യൂണിറ്റ് രാത്രി 6 മണി മുതൽ രാവിലെ 5 മണി വരെ പ്രവർത്തിക്കും.വെള്ളിയാഴ്ചകളിൽ സേവനം ഉണ്ടായിരിക്കില്ല.






Follow us on :