Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2025 21:22 IST
Share News :
ചാവക്കാട്:ചേറ്റുവ പാലത്തിലെ കുഴികൾ അടച്ചിട്ടും അടയാതെ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു.പല തവണ അപകടങ്ങൾ ഉണ്ടായിട്ടും,പാലത്തിലെ ശോചനീയാവസ്ഥ കണ്ടിട്ടും ദേശീയപാത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.ചേറ്റുവ പാലത്തിൽ ചെറുതും വലുതുമായി ഇരുപതിൽപരം കുഴികളുണ്ട്.പാലത്തിലേക്ക് കയറുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും വലിയ കുഴികളാണ്.കുഴിയായി കിടക്കുന്ന ഭാഗത്ത് പാലത്തിലെ ഇരുമ്പ് കമ്പികൾ പുറത്തായി നിൽക്കുന്ന നിലയിലാണ്.പാലത്തിലെ കുഴി കാണുമ്പോൾ ബൈക്ക് പോലുള്ള ചെറിയ വാഹന യാത്രക്കാർ കുഴിയിൽ ചാടാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതും വാഹനം വെട്ടിച്ചു മാറ്റുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.പാലത്തിലെ കുഴികൾ അടച്ചത് അശാസ്ത്രീയമായ രീതിയിൽ ആയത് കൊണ്ടാണ് വീണ്ടും വീണ്ടും കുഴികൾ രൂപപ്പെടുന്നത്.ചേറ്റുവ പാലത്തിനോടുള്ള അവഗണന അധികൃതർ അവസാനിപ്പിക്കണമെന്നും,പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും,വാഹന യാത്രക്കാർക്ക് ഭീഷണിയായി ദേശീയ പാതയിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിട്ടുള്ള കുഴികൾ അടിയന്തരമായി അടച്ച് വാഹന യാത്രാക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.പാലത്തിനോടുള്ള അവഗണന ഇനിയും തുടർന്നാൽ പൊതുജനങ്ങളുടെയും,വാഹനയാത്രക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്ന് ലത്തീഫ് കെട്ടുമ്മൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.