Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ള പദ്ധതി : ജല അതോറ്റിക്ക് രൂക്ഷ വിമർശനം.

22 Aug 2024 20:25 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അമൃത് കുടിവെള്ള പദ്ധതി അവലോകനവുമായി ബന്ധപ്പെട്ടു ചേർന്ന നഗരസഭ കൗൺസിലി

ൻ്റെ പ്രത്യേക യോഗ ത്തിൽ ജല അതോറിറ്റി

ക്കെതിരെ രൂക്ഷ വിമർ

ശനം .

പുതിയ ഗാർഹിക കണക്ഷനുകൾ നൽകുന്നതിൽ കക്ഷി

ഭേദമന്യേ വ്യാപകമായ പരാതിയാണ് കൗൺസിലർമാർ ഉന്നയിച്ചത്. ലക്ഷ്യമിട്ട രണ്ടായിരം കണക്ഷനുകളിൽ 1874 എണ്ണം നൽകിക്കഴിഞ്ഞതായി അസിസ്റ്റൻ്റ് എഞ്ചിനീ യർ അറിയിച്ചു വിതരണ ലൈൻ സ്ഥാപിക്കാൻ ശേഷിക്കുന്നതിനാൽ ആറ്, ഏഴ് വാർഡുകളി

ൽ ഒരൊറ്റ കണക്ഷനും നൽകിയിട്ടില്ലെന്നും അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. വാർഡ് അടിസ്ഥാനത്തിൽ നൽകിയ കണക്ഷൻ്റെ എണ്ണം കൗൺസിലിൽ

എ ഇ വായിച്ചെങ്കിലും അംഗങ്ങൾ വ്യാപകമാ

യിത് ചോദ്യം ചെയ്തു.

പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ വൈകുന്നതും രൂക്ഷ വിമർശനത്തിനിടയാക്കി . ഇതെന്ന് പൂർത്തിയാക്കാനാവുമെന്നതിൽ തീരുമാനം പറയണമെന്ന്

വൈസ് ചെയർമാൻ

കെ. രാജേഷ് ആവശ്യപ്പെട്ടു .

വ്യാപക പരാതിക്ക് ഇടയാക്കുന്നത് പദ്ധതി നിർവഹണത്തിൽ ജലഅതോറിറ്റിക്ക് സംഭവിച്ച ആസൂത്രണ

മില്ലായ്മ കാരണമാണെന്ന് വൈസ് ചെയർമാൻ അഭിപ്രായപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥ ഒക്ടോബറോടെ പരിഹരിക്കാമെന്ന്

എ ഇ മറുപടി നൽകി. നഗരസഭയിൽ എവിടെ പൈപ്പ് പൊട്ടിയാലും കുടിവെള്ളം മുടങ്ങി ദുരിതമനുഭവിക്കുന്നത് കണ്ണിയംപുറം മേഖലയിലുള്ള ജനങ്ങളാണെന്നും ഇതിനിയും തുടരാനാ

മില്ലെന്നും ഏത് വിധേനയും പരിഹാരമുണ്ടാവണമെന്നും ചെയർപേഴ്സൺ

കെ ജാനകി ദേവി ആവശ്യപ്പെട്ടു. അനാവശ്യമായി പൈപ്പുകൾ മാറ്റാൻ നിർബന്ധിച്ച് അഴിമതിക്ക്

സാഹചര്യമുണ്ടാക്കുന്ന സമീപനമാണ് അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ഭാഗത്ത് നിന്നുണ്ടാകു

ന്നതെന്ന് കൗൺസിലർ സജിത് ആരോപിച്ചു. ലക്ഷ്മി തിയേറ്ററിന് എതിർവശത്ത് റോഡ

രികിലായുള്ള പൊതു

ടാപ്പ് ചെടി കച്ചവടക്കാ

രൻ സ്വകാര്യാവശ്യത്തി

ന് ദുരുപയോഗിക്കയാ

ണെന്നും ഇത് കട്ട് ചെ

യ്യാൻ പല വട്ടം ആവശ്യപ്പെട്ടുവെങ്കിലും ജല അതോറിറ്റി നടപടി സ്വീകരിച്ചിട്ടില്ലെ

ന്ന് കൗൺസിലർ

ആതിര പരാതിപ്പെട്ടു.

Follow us on :

More in Related News