Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസവ്വിർ. കെ , ഗുലാം. പിപി എന്നിവർക്ക് ജെസിഐ പുരസ്കാരം

14 Sep 2024 20:11 IST

- Enlight Media

Share News :

കോഴിക്കോട് : ജൂനിയർ ചേംബർ ഇന്റർനാഷനൽ (ജെസിഐ) യുടെ ഈവർഷത്തെ യുവ സംരംഭക പുരസ്കാരത്തിന് മുസവ്വിർ. കെ (വാഴക്കാട്) , യുവ നൂതന സാങ്കേതിക സംരംഭക അവാർഡിന് ഗുലാം. പിപി യും അർഹനായി. 


6AMCLUB എന്ന ഓൺലൈൻ ഫിറ്റ്നസ് & കാലിസ്ഥിനിക്സ് സ്ഥാപന ഉടമ മുസവ്വിർ 20 രാജ്യങ്ങളിലെ അയ്യായിരത്തിൽ അധികം ആളുകൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഫിറ്റ്നസ്, ന്യൂട്രിഷൻ കാലിസ്ഥനിക്സ് ക്ലാസ്സ് വീട്ടിൽവച്ചുകൊണ്ട് ഓൺലൈൻ ആയി കൊടുത്ത് വന്നതിനാണ് അവാർഡിന് അർഹനായത്. ബെസ്പോക്ക് ഓട്ടോമേഷൻകമ്പനി ഉടമ ഗുലാം ചെറിയ പ്രായത്തിൽ തന്നെ കേരളത്തിലുടനീളം ഓട്ടോമേഷൻ മേഖലയിൽ നൂതന സംവിധാനംകൊണ്ട് ബിസിനസ്സ് അവസരം കണ്ട്പിടിച്ചതിനാലാണ് അവാർഡിന് അർഹനായത്. ജെസിഐ യുടെ എല്ലാവർഷവും നടക്കാറുള്ള ജെസിഐ വാരം പദ്ധതിയിലെ ബിസിനസ് എക്സ്കലൻസ് ദിവസത്തിൽ കോഴിക്കോട് ജെസിഐ ഹൗസ് ൽ വച്ചാണ് അവാർഡ് ദാനം നടന്നത്.

Follow us on :

Tags:

Jci

More in Related News