Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവള കുട്ടോത്ത് ഹൈസ്കൂളിൽ അവബോധ ക്ലാസ് നടത്തി

16 Oct 2024 16:54 IST

- Preyesh kumar

Share News :

:ആവള: കുടുംബശ്രീ ജില്ലാമിഷൻ, സി.ഡി.എസ്, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്, ജൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആവള കുട്ടോത്ത് ഗവ. ഹൈസ്കൂളിൽ 'ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റിയെ അറിയാം' എന്ന വിഷയത്തിൽ അവബോധ ക്ലാസ് നടത്തി. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോനിഷ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ബിജിഷ കെ എം അധ്യക്ഷയായി. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ പി.സി.കവിത മുഖ്യാതിഥിയായി. ഇലക്ട്രിക്കൽ എൻജിനീയറിംഗ് ജനറൽ മാനേജറും ട്രാൻസ് വുമണുമായ സി.അനുമയ ക്ലാസ് നയിച്ചു.

പി ടി എ പ്രസിഡന്റ് കെ.ലിജി ,  ഹെഡ് മാസ്റ്റർ സന്തോഷ് സാദരം, സി ഡി എസ് ചെയർ പേഴ്സൺ ടി.കെ.രാധ , ഷൈബ, ശ്രീഷ്മ, മുഹമ്മദ് ഹനീഫ, സോണി , ദീപാനന്ദ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News