Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് കായകൽപ്പ് പുരസ്‌കാരം:ഘോഷയാത്രയും അനുമോദന യോഗവും സംഘടിപ്പിച്ചു

06 Nov 2025 19:10 IST

MUKUNDAN

Share News :

ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്‌കാരം ഒന്നാം സ്ഥാനം ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിക്ക് ലഭിച്ചതിന്റെ സന്തോഷ സൂചകമായി ഘോഷയാത്രയും അനുമോദന യോഗവും സംഘടിപ്പിച്ചു.താലൂക്ക് ആസ്ഥാന ആശുപത്രിയും ചാവക്കാട് നഗരസഭയും സംയുക്തമായി നടത്തിയ പരിപാടി എൻ.കെ.അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക്,സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷാഹിന സലീം,പ്രസന്ന രണദിവെ,കൗൺസിലർ എം.ആർ.രാധാകൃഷ്ണൻ,വാർഡ് കൗൺസിലർ എം.ബി.പ്രമീള,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജ്‌കുമാർ,ആർഎംഒ ഡോ.ജോയ്,നഴ്സിംഗ് സൂപ്രണ്ട് ബിന്ദു,ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.രാംകുമാർ എന്നിവർ സംസാരിച്ചു.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജ്‌കുമാർ ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ്ജിൽ നിന്ന് കായകൽപ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.ഇതിന്റെ സന്തോഷ സൂചകമായാണ് ഘോഷയാത്രയും അനുമോദന യോഗവും സംഘടിപ്പിച്ചത്.ചാവക്കാട് നഗരസഭയിലൂടെ ജനോപകാരപ്രദമായ ഒട്ടേറെ വികസന പദ്ധതികൾ നടപ്പിലാക്കി യാത്ര തുടരുന്ന താലൂക്ക് ആശുപത്രിയുടെ പ്രവർത്തന പന്ഥാവിൽ പൊൻതൂവൽ ആവുകയാണ് ഈ പുരസ്‌കാരം.സംസ്ഥാനത്തെ183 ഓളം താലൂക്ക് ആശുപത്രികളിൽ മാലിന്യ പരിപാലനം,അണുബാധ നിയന്ത്രണം,ശുചിത്വം എന്നീ പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്.താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് പുരസ്കാരത്തിലേക്ക് നയിച്ചത്.ജനപ്രതിനിധികൾ,ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ,ആശ പ്രവർത്തകർ,ഹരിതകർമ സേനാംഗങ്ങൾ,ആശുപത്രി,നഗരസഭ ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


Follow us on :

More in Related News