Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 14:14 IST
Share News :
അരിക്കുളം: ഭാരതീയ ചികിത്സാ വകുപ്പിൽ മൂന്നു പതിറ്റാണ്ടിലേറെക്കാലം ആയുർവേദ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന ടി.രമേശ്‌കുമാർ കാവുംതറ -എലങ്കമൽ റോഡിൽ പാതയോരത്ത് വൃക്ഷ ത്തൈകൾ നട്ട് സർവീസിൽ നിന്നും വിരമിച്ചു..കേരള ഗവൺമെന്റ് ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആയിരിക്കെ "ഒരു തൈ നടുമ്പോൾ " എന്ന പേരിൽ സസ്യ വ്യാപന ബോധ വൽക്കരണ പദ്ധതി കൾക്ക് നേതൃത്വം കൊടുത്ത രമേശ് കുമാർ കാവുന്തറയിൽ ഉള്ള നടുവണ്ണൂർ ഗവ: ആയുർവേദ ഡിസ്‌പെൻസറിയിൽ നിന്നാണ് വിരമിക്കുന്നത്.ഇതേ പദ്ധതിയുടെ ഭാഗമായി മുമ്പ് വൃക്ഷ ത്തൈകൾ നട്ടതിന്റെ തുടർച്ചയായാണ് പുതിയേടത്ത് കുനിയിൽ നിന്നും എല ങ്കമലിലേക്കുള്ള പാതയോരത്ത്,സർവീസിൽ നിന്ന് വിരമിക്കുന്നതിനു മുമ്പ് മാതൃകാ പരമായ ഈ കർമ്മം നിർവഹിച്ചത്.ഉങ്ങ്, ആര്യ വേപ്പ്, അശോകം, അരിനെല്ലി, സപ്പോട്ട ഗ്രാമ്പൂ, കിളിഞാവൽ, കുടം പുളി എന്നിങ്ങനെ ഉള്ള വൃക്ഷ ത്തൈകൾ ആണ് നട്ടിട്ടുള്ളത്. വന മിത്ര അവാർഡ് ജേതാവും റിട്ട: ആയുർവേദ ഫാർമസിസ്റ്റും ആയ സി. രാഘവനാണ് പാതയോരത്ത് നടാൻ രമേശ് കുമാറിന് വൃക്ഷ ത്തൈകൾ സമ്മാനിച്ചത്.
കീഴരിയൂർ സ്വദേശി യായ രമേശ് കുമാർ,കാക്കൂർ, നരക്കോട്, മുചുകുന്ന് , കീഴരിയൂർ, കുരുവട്ടൂർ,ഗവ: ആയുർവേദ ഡിസ്‌പെൻസറികളിലും പയ്യോളി ഗവ :ആയുർവേദ ആസ്പത്രിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സി രാഘവൻ, പി.കെ. അൻസാരി, കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ വൃക്ഷ ത്തൈകൾ നടുന്നതിന് സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.